Monday, December 15, 2025

ലൈഫ് മിഷന്‍ കോഴക്കേസിൽ എം ശിവശങ്കര്‍ അഞ്ചാം പ്രതി ; 3.38 കോടി രൂപയുടെ ഇടപാട് കണ്ടെത്തി ഇ ഡി

എറണാകുളം: ലൈഫ് മിഷൻ കോഴ കേസില്‍ എം ശിവശങ്കർ അഞ്ചാം പ്രതി. കേസിൽ ഇ ഡി ഇതുവരെ പ്രതി ചേർത്തത് ആറുപേരെയാണ്., ഇതിൽ അഞ്ചാം പ്രതിയാണ് ശിവശങ്കർ. ലൈഫ് മിഷൻ കോഴയിടപാടിലെ കള്ളപ്പണ ഇടപാട് സംബന്ധിച്ച കേസില്‍ സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ പ്രതി ചേർത്തത്. 3.38 കോടി രൂപയുടെ കള്ളപ്പണ ഇടപാട് നടന്നെന്നാണ് ഇ.ഡി കണ്ടെത്തിയത്. 59 ലക്ഷം രൂപയോളം സരിത്, സന്ദീപ് എന്നിവർക്ക് നൽകിയിട്ടുണ്ട്. ഇതിൽ സന്ദീപിന് ബാങ്ക് അക്കൗണ്ട് വഴിയാണ് പണം നൽകിയത്.

ഒരാളെ കൂടി ഇഡി കേസില്‍ പുതുതായി പ്രതിചേർത്തിട്ടുണ്ട്. തിരുവനന്തപുരം സ്വദേശി യദുകൃഷ്ണൻ. കോഴ ഇടപാടിൽ ഇയാൾക്ക് മൂന്ന് ലക്ഷം രൂപ ലഭിച്ചുവെന്ന് ഇഡി കണ്ടെത്തി.

Related Articles

Latest Articles