Thursday, May 16, 2024
spot_img

ലൈഫ് മിഷൻ കോഴ ഇടപാടിൽ മുഖ്യമന്ത്രിക്കും പങ്കുണ്ട്, മൂടിവെച്ച അഴിമതികൾ പുറത്ത് വരുന്നു, മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന ആവശ്യവുമായി വി ഡി സതീശൻ

കൊച്ചി : ലൈഫ് മിഷൻ കോഴ കേസിൽ എം ശിവ ശങ്കറിന്റെ അറസ്റ്റിനെ തുടർന്ന് പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഒന്നാം പിണറായി സർക്കാറിലെ മൂടി വയ്ക്കപ്പെട്ട അഴിമതികൾ പുറത്തു വരികയാണെന്നാണ് ഇതിനെതിരെ അദ്ദേഹം പറഞ്ഞത്.

മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ആയിരുന്ന എം ശിവശങ്കറിന്റെ അറസ്റ്റിൽ പിണറായി വിജയൻ നിലപാട് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എന്തുകൊണ്ടാണ് മുഖ്യമന്ത്രിയും സർക്കാരും സിബിഐ അന്വേഷണത്തെ ഭയക്കുന്നതെന്നും മൗനം വെടിഞ്ഞ് ജനങ്ങളും പ്രതിപക്ഷവും ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകണമെന്നും അദ്ദേഹം വ്യക്തമാക്കി. ലൈഫ് മിഷൻ കോഴ ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയനും പങ്കുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.

Related Articles

Latest Articles