Friday, January 2, 2026

ശബരിമല: വീണ്ടും പ്രകോപനം സൃഷ്ടിച്ച് എം എ ബേബി; പാര്‍ട്ടി വിചാരിച്ചിരുന്നുവെങ്കില്‍ ആയിരക്കണക്കിന് യുവതികള്‍ പതിനെട്ടാം പടി കയറുമായിരുന്നെന്ന് വിവാദ പ്രസ്താവന

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ വീണ്ടും പ്രകോപനം സൃഷ്ടിച്ച് സി പി എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി. പാര്‍ട്ടി വിചാരിച്ചിരുന്നുവെങ്കില്‍ ആയിരക്കണക്കിന് യുവതികള്‍ പതിനെട്ടാം പടി കയറുമായിരുന്നുവെന്ന് സിപിഎം പിബി അംഗം എംഎ ബേബി പറഞ്ഞു. എന്നാല്‍ അങ്ങനെ വിചാരിച്ചിരുന്നില്ല. ശബരിമലയില്‍ രണ്ടോ മൂന്നോ പേര്‍ മാത്രമാണ് കയറിയതെന്നും എം എ ബേബി പറഞ്ഞു. ഫേസ്ബുക്ക് സംവാദത്തിലാണ് എം എ ബേബിയുടെ വിശദീകരണം.

ആരെയും ശബരിമലയില്‍ കയറ്റാന്‍ സര്‍ക്കാര്‍ ശ്രമിച്ചില്ല. സംരക്ഷണം നല്‍കുക മാത്രമാണ് ചെയ്തത്. ഭീമമായ നുണ പ്രചരണമാണ് ഇക്കാര്യത്തില്‍ നടന്നതെന്ന് ബേബി കൂട്ടിച്ചേര്‍ത്തു.

നവോത്ഥാനത്തിനൊപ്പം നില്‍ക്കാത്തവര്‍ സാമൂഹ്യ നന്മ മനസിലാക്കാത്തവരാണ്. അവരെ ക്ഷമാ പൂര്‍വ്വം കാര്യങ്ങള്‍ മനസിലാക്കുകയാണ് വേണ്ടത്. സര്‍ക്കാരെടുത്ത തീരുമാനം നവോത്ഥാന മൂല്യങ്ങള്‍ മുറുകെ പിടിക്കുന്നതായിരുന്നു. നവോത്ഥാന മൂല്യങ്ങള്‍ ആ സമയത്ത് മനസിലാക്കാന്‍ ചിലര്‍ക്ക് ബുദ്ധിമുട്ടുണ്ടാകും. സതി നടപ്പിലാക്കിയപ്പോഴും അത് ഉണ്ടായി എന്ന് ചരിത്രം പറയുന്നുവെന്നും എംഎ ബേബി പറഞ്ഞു.ശബരിമല വിഷയത്തില്‍ നേരത്തെയും എം എ ബേബി വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയിരുന്നു. ശബരിമല അയ്യപ്പന്‍ വെറും വിശ്വാസം മാത്രമാണെന്നും പന്തളത്ത് ജീവിച്ചിരുന്നുവെന്നത് കെട്ടുകഥ ആണെന്നുമായിരുന്നു എം എ ബേബിയുടെ വിവാദ പ്രസ്താവന.

Related Articles

Latest Articles