പാരീസ്: ഇസ്ലാമിക വിഘടനവാദം അടിച്ചൊതുക്കാൻ കർശന നിയമങ്ങൾ പ്രഖ്യാപിച്ച് ഫ്രാൻസ്. ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോനാണ് പുതിയ നിയമം പ്രഖ്യാപിച്ചത്. റിപ്പബ്ലിക്കിനെയും അതിന്റെ മൂല്യങ്ങളെയും സംരക്ഷിക്കുന്നതിനും സമത്വത്തിന്റേയും വിമോചനത്തിന്റേയും വാഗ്ദാനങ്ങളെ മാനിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനുമാണ് പുതിയ നിയമമെന്ന് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു. റിപ്പബ്ലിക്കൻ ആശയങ്ങൾക്ക് വിരുദ്ധമായ ആശയങ്ങൾ മുന്നോട്ടു വെക്കുന്ന ഇസ്‌ലാമിക സംഘടനകളെ പിരിച്ചു വിടാൻ ഉത്തരവിടാനും പുതിയ നിയമം അധികാരം നൽകുന്നു.
പുതിയ നിയമത്തിൽ പള്ളികൾക്കുമേൽ കൂടുതൽ നിയന്ത്രണമേർപ്പെടുത്തും. ഇതോടൊപ്പം ഫ്രഞ്ച് അധികാരികൾ ഇമാമുകൾക്ക് പരിശീലനം നൽകി സർട്ടിഫിക്കറ്റ് അനുവദിക്കുകയും ചെയ്യും. ഫ്രഞ്ച് ഭരണകൂടത്തിൽ നിന്ന് ധനസഹായം ലഭിക്കുന്ന ഇസ്ലാമിക സംഘടനകൾ ഇനി മുതൽ ‘മതേതര ചാർട്ടറിൽ’ ഒപ്പിടേണ്ടിവരും. മാത്രമല്ല, പ്രാദേശിക ഉദ്യോഗസ്ഥർക്ക് സംശയമുള്ള സംഘടനകൾക്കെതിരെ നടപടിയെടുക്കാൻ അധികാരമുണ്ടെന്നും നിയമത്തിൽ വ്യക്തമാക്കുന്നു.
പനാജി: തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് നിർമ്മിച്ച മലിനീകരണ നിയന്ത്രണ കപ്പലായ ഐ.സി.ജി.എസ്. സമുദ്ര പ്രതാപ് കമ്മീഷൻ ചെയ്തു. ഗോവയിൽ നടന്ന…
ദില്ലി : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി. ജസ്റ്റിസ് എ അമാനുള്ള…
ഭീകരർ ആശയ വിനിമയത്തിന് ഉപയോഗിച്ചത് ചാറ്റിംഗ് ആപ്പുകൾ ! ഓരോരുത്തരും ഒന്നിലധികം ഫോണുകൾ ഉപയോഗിച്ച് ! ഉപയോഗിച്ചത് നിരവധി സിം…
വെനസ്വേലയിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കുമോ ? ആഭ്യന്തര യാത്ര ഒഴിവാക്കണമെന്ന് നിർദ്ദേശം ! വിദേശകാര്യ മന്ത്രാലയം മറ്റൊരു ഒഴിപ്പിക്കൽ…
2025, Nov 1ൽ കേരളം അതിദാരിദ്ര്യ മുക്ത സംസ്ഥനമായി എന്ന് പിണറായി വിജയൻ പ്രഖ്യാപിച്ചത് വിപുലമായ ചടങ്ങിലായിരുന്നു . നിരവധി…
ജിഹാദികളെ പിന്തുണയ്ക്കുന്ന മാംദാനിയുടെ തനിനിറം പുറത്ത് ! സ്വന്തം രാജ്യത്തിന്റെ സൈന്യം നടത്തിയ ഓപ്പറേഷനുനേരെ വിമർശനം ! മാംദാനിയെ നോട്ടമിട്ട്…