Sunday, April 28, 2024
spot_img

ഇസ്ലാമിക വിഘടനവാദത്തിന് കൂച്ചുവിലങ്ങിട്ട് ഫ്രാൻസ്; പള്ളികൾക്കുമേൽ നിയന്ത്രണം; ഇമാമുകൾക്ക് സർട്ടിഫിക്കറ്റ്

പാരീസ്: ഇസ്ലാമിക വിഘടനവാദം അടിച്ചൊതുക്കാൻ കർശന നിയമങ്ങൾ പ്രഖ്യാപിച്ച് ഫ്രാൻസ്. ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോനാണ് പുതിയ നിയമം പ്രഖ്യാപിച്ചത്. റിപ്പബ്ലിക്കിനെയും അതിന്റെ മൂല്യങ്ങളെയും സംരക്ഷിക്കുന്നതിനും സമത്വത്തിന്റേയും വിമോചനത്തിന്റേയും വാഗ്ദാനങ്ങളെ മാനിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനുമാണ് പുതിയ നിയമമെന്ന് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു. റിപ്പബ്ലിക്കൻ ആശയങ്ങൾക്ക് വിരുദ്ധമായ ആശയങ്ങൾ മുന്നോട്ടു വെക്കുന്ന ഇസ്‌ലാമിക സംഘടനകളെ പിരിച്ചു വിടാൻ ഉത്തരവിടാനും പുതിയ നിയമം അധികാരം നൽകുന്നു.

പുതിയ നിയമത്തിൽ പള്ളികൾക്കുമേൽ കൂടുതൽ നിയന്ത്രണമേർപ്പെടുത്തും. ഇതോടൊപ്പം ഫ്രഞ്ച് അധികാരികൾ ഇമാമുകൾക്ക് പരിശീലനം നൽകി സർട്ടിഫിക്കറ്റ് അനുവദിക്കുകയും ചെയ്യും. ഫ്രഞ്ച് ഭരണകൂടത്തിൽ നിന്ന് ധനസഹായം ലഭിക്കുന്ന ഇസ്ലാമിക സംഘടനകൾ ഇനി മുതൽ ‘മതേതര ചാർട്ടറിൽ’ ഒപ്പിടേണ്ടിവരും. മാത്രമല്ല, പ്രാദേശിക ഉദ്യോഗസ്ഥർക്ക് സംശയമുള്ള സംഘടനകൾക്കെതിരെ നടപടിയെടുക്കാൻ അധികാരമുണ്ടെന്നും നിയമത്തിൽ വ്യക്തമാക്കുന്നു.

Related Articles

Latest Articles