പാലക്കാട്: അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ (Attappadi Madhu) ആൾക്കൂട്ടം തല്ലിക്കൊന്ന കേസില്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റും. പ്രോസിക്യൂട്ടറായി നിയമിക്കാനായി, താത്പര്യമുള്ള മൂന്ന് പേരെ നിര്‍ദേശിക്കാന്‍ മധുവിന്റെ കുടുംബത്തോട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
കേസില്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ചൊവ്വാഴ്ചയും ഹാജരാകാത്തതിനെ തുടര്‍ന്ന് ഒടുവില്‍ കോടതിക്ക് തന്നെ ചോദിക്കേണ്ട അവസ്ഥ വന്നിരുന്നു. കേസിന്റെ ഓണ്‍ലൈന്‍ സിറ്റിംഗിനിടെയായിരുന്നു കോടതിയുടെ പരാമര്‍ശം. ഇതോടെ കേസ് മാര്‍ച്ച് 26ലേക്ക് മാറ്റിയിരുന്നു. ആരോഗ്യ കാരണങ്ങളാല്‍ കേസില്‍ നിന്നും ഒഴിയാന്‍ സന്നദ്ധത അറിയിച്ച് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് രഘുനാഥ് കത്ത് നല്‍കുകയും ചെയ്തു.
കഴിഞ്ഞ നവംബര്‍ 15-ന് കേസ് പരിഗണിച്ചപ്പോളും സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഹാജരായിരുന്നില്ല. തുടര്‍ന്നാണ് ജനുവരി 25-ലേക്ക് മാറ്റിവെച്ചത്. എന്നാല്‍ 25-നും പ്രോസിക്യൂട്ടര്‍ കോടതിയില്‍ എത്തിയില്ല. അതേസമയം പ്രോസിക്യൂട്ടര്‍ ഹാജരാകാത്തതിനെ സര്‍ക്കാര്‍ ഗൗരവമായി കാണുന്നെന്ന് നിയമമന്ത്രി പി രാജീവ് പറഞ്ഞു. മധുവിന്റെ കുടുംബം ഉന്നയിച്ച പരാതികള്‍ പരിശോധിക്കും. കേസിന്റെ തുടര്‍ നടപടികള്‍ക്ക് തടസ്സപ്പെടാത്ത രീതിയില്‍ മുന്നോട്ടു കൊണ്ടുപോകും. പ്രോസിക്യൂട്ടറിനെതിരെ കുടുംബത്തിന് പരാതിയുണ്ടെങ്കില്‍ അത് അന്വേഷിക്കുമെന്നും പി രാജീവ് കൂട്ടിച്ചേർത്തു.
ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചതിന്റെ ദുരിതം അനുഭവിച്ചറിഞ്ഞ് പാകിസ്ഥാൻ സാമ്പത്തികമായി തകർന്നടിയുന്ന കാഴ്ചയാണ് ഇപ്പോൾ പുറത്തുവരുന്നത്. 2019-ൽ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തെ തുടർന്ന്…
ദില്ലി: അഗ്നിവീർ പദ്ധതിയിൽ നിർണായക മാറ്റവുമായി കേന്ദ്രസർക്കാർ. നാലുവർഷത്തെ സൈനികസേവനം പൂർത്തിയാക്കിയിട്ടും സ്ഥിരനിയമനത്തിന് അവസരം ലഭിക്കാത്ത അഗ്നിവീറുകൾക്ക് രണ്ടുവർഷം കൂടി…
ആർഷഭാരത പാരമ്പര്യത്തിന്റെയും സനാതന ധർമ്മമൂല്യങ്ങളുടെയും ഉൽപത്തിഭൂമിയായ ഭാരതത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈ, ആഗോള ഹൈന്ദവ സംഗമത്തിന് വേദിയാകാനൊരുങ്ങുന്നു. 2026 ഡിസംബർ…
ദുബായ് : പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധസാഹചര്യം ശക്തമാകുകയാണ്. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം പുതിയൊരു സൈനിക ഏറ്റുമുട്ടലിലേക്ക് നീങ്ങുമെന്ന ആശങ്കയ്ക്കിടെ,…
കേരള കോൺഗ്രസിൽ മന്ത്രിസ്ഥാനത്തെയും കെ.പി.സി.സി അധ്യക്ഷ പദവിയെയും ചൊല്ലി പുതിയ രാഷ്ട്രീയ ചർച്ചകൾ സജീവമാകുന്നു. എ.പി. അനിൽകുമാർ കെ.പി.സി.സി അധ്യക്ഷനാകുന്നതിനായി…
ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…