rape
കാസർകോഡ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസില്‍ മദ്രസാധ്യാപകന് 45 വര്‍ഷം തടവും മൂന്ന് ലക്ഷം രൂപ പിഴയും ശിക്ഷ. കര്‍ണാടക സ്വദേശി അബ്ദുള്‍ മജീദ് ലത്തീഫിനാണ് ശിക്ഷ ലഭിച്ചത്.
കാസര്‍കോട് പോക്‌സോ കോടതിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. 2016 ജനുവരിയിലായിരുന്നു കേസിന് ആസ്പദമായ സംഭവം. ഏഴ് വയസുകാരിയായ കുട്ടിയെ മദ്രസാധ്യാപകന്റെ രൂപത്തില്‍ രക്ഷിതാവിനോളം പ്രധാന്യമുള്ള ആള്‍ പീഡിപ്പിച്ചുവെന്നതാണ് പ്രതിക്കെതിരേയുള്ള പ്രധാന കുറ്റമായി കോടതി പരിഗണിച്ചത്.
അന്ന് 15 സാക്ഷികളെയും 14 തെളിവുകളുമാണ് കേസില്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയത്. എന്നാൽ പ്രധാന സാക്ഷികള്‍ ഉള്‍പ്പെടെ കേസിന്റെ വിചാരണ ഘട്ടത്തില്‍ കൂറുമാറിയിരുന്നു.
ഇതോടെ ഹാജരാക്കിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ അബ്ദുള്‍ മജീദ് ലത്തീഫി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു. തുടർന്ന് പോക്‌സോ നിയമത്തിലെ 5എഫ്, 5എല്‍, 5എം തുടങ്ങിയ മൂന്ന് വകുപ്പുകള്‍ അനുസരിച്ചാണ് കോടതി ശിക്ഷ വിധിച്ചത്. ഓരോ വകുപ്പിലും 15 വര്‍ഷം വീതം പ്രതി 45 വർഷം ശിക്ഷ അനുഭവിക്കണം.
ഭീഷണികളെ അതിവേഗം പ്രതിരോധിക്കാനും ആവശ്യമായ ഘട്ടങ്ങളില്‍ ശക്തമായ തിരിച്ചടി നല്‍കാനും ഇന്ത്യന്‍ സായുധസേന പൂര്‍ണ്ണസജ്ജമാണെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്…
ഒട്ടാവ : കാനഡയിലെ ബ്രാംപ്ടണില്‍ 78-കാരിയായ ഇന്ത്യന്‍ വംശജയുടെ കോടികള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാറിലെത്തിയ യുവതി കവര്‍ന്നു. ജൂലൈ 28-ന്…
ഐക്യരാഷ്ട്രസഭയുടെ 81-ാമത് പൊതുസഭ സമ്മേളനത്തില്‍ പാകിസ്ഥാന്റെ അതിര്‍ത്തികടന്നുള്ള ഭീകരവാദ നയങ്ങള്‍ക്കെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.…
കൊച്ചി : സ്വകാര്യ ആഡംബര വാഹനത്തില്‍ സര്‍ക്കാര്‍ ബോര്‍ഡ് വച്ച് യാത്ര ചെയ്തതിനെ ന്യായീകരിച്ച് മന്ത്രി കെ. എം. ഷാജി…
ചൊക്ലിയിലെ 17-കാരനായ ശിവസൂര്യയുടെ തിരോധാനം കേവലമൊരു 'വീടുവിട്ടിറങ്ങൽ' എന്നതിലുപരി ദുരൂഹതകൾ നിറഞ്ഞ കേസായി മാറുകയാണ്. ശിവസൂര്യയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്…
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…