വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കി; മദ്രസ അദ്ധ്യാപകൻ പിടിയിൽ

ലക്നൗ : വിവാഹ വാഗ്ദ്ധാനം നല്‍കി യുവതിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ മദ്രസ അദ്ധ്യാപകൻ പിടിയിൽ. യുപിയിലെ ഷീഷ്ഗർ മേഖലയിലാണ് സംഭവം. മദ്രസയില്‍ നാല് വര്‍ഷം മുന്‍പ് പഠിക്കാനെത്തിയ യുവതി സഹപാഠിയായ ഇയാളുമായി പ്രണയത്തിലാവുകയായിരുന്നു. പിന്നീട് ഇയാള്‍ അതേ മദ്രസയില്‍ അദ്ധ്യാപകനായി പ്രതിക്ക്‌ ജോലി ലഭിക്കുകയും, യുവതിയുമായുള്ള പ്രണയം തുടര്‍ന്ന് പോവുകയും ചെയ്തു.

വിവാഹ വാദ്ഗാനം നൽകിയാണ് ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചത്. പല പ്രാവശ്യം പീഡനത്തിരയായ യുവതി ഗര്‍ഭിണിയായപ്പോള്‍ ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് യുവതി യുവാവിന്റെ വീട്ടില്‍ ചെന്നപ്പോള്‍ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ യുവതി ആരോപിക്കുന്നു.യുവതിയുടെ പരാതിയില്‍ മദ്രസ അദ്ധ്യാപകനെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു.