Tuesday, December 23, 2025

മദ്രസകൾ ‘മുല്ല’കളെ ഉൽപ്പാദിപ്പിക്കുന്ന സ്ഥാപനങ്ങളാകരുത് ; സർക്കാരിൽ നിന്ന് ശമ്പളവും സഹായവും വാങ്ങുന്ന എല്ലാ മദ്രസകളും അടച്ച് പൂട്ടണമെന്ന് ഹിമന്ത ബിശ്വ ശർമ്മ

സർക്കാരിൽ നിന്ന് ശമ്പളവും സഹായവും വാങ്ങുന്ന എല്ലാ മദ്രസകളും അടച്ച് പൂട്ടണമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. വിദ്യാഭ്യാസത്തിനുള്ള അവകാശം വിദ്യാർത്ഥികൾക്ക് ലഭിക്കണം. അല്ലാതെ മദ്രസകൾ മുല്ലകളെ ഉൽപ്പാദിപ്പിക്കുന്ന സ്ഥാപനങ്ങളാകരുതെന്നും ഹിമന്ത ബിശ്വ ശർമ്മ തുറന്നടിച്ചു.

താൻ ഹിന്ദു രാഷ്‌ട്രീയം തുറന്ന് പറയുകയാണ്. ഇതിൽ എന്താണ് പ്രശ്‌നം ? ഹിന്ദു ഇന്ത്യക്കാരനാണെങ്കിൽ പിന്നെ ഹിന്ദു രാഷ്‌ട്രീയം ചെയ്യുന്നതിൽ എന്താണ് പ്രശ്നമെന്നും ഹിമന്ത ബിശ്വ ശർമ്മ ചോദിച്ചു. കൂടാതെ, ഞങ്ങൾ ഹിന്ദുക്കളാണെന്നും ഹിന്ദുക്കളായി തന്നെ തുടരുമെന്നും കോൺഗ്രസിനോട് പറയുന്നുവെന്നും ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.

Related Articles

Latest Articles