തൃശ്ശൂര്‍: ചേറ്റുവ ഹാര്‍ബറില്‍ നിന്ന് കടലില്‍ പോയി കാണാതായ ‘തമ്പുരാന്‍’ എന്ന വള്ളം കണ്ടെത്തി. വളളത്തിലെ ഒരു തൊഴിലാളിയെ കടലിലേക്ക് തെറിച്ചു വീണ് കാണാതായി. വള്ളത്തിലെ സ്രാങ്കായ രാജീവിനെയാണ് കാണാതായത്.
ശക്തമായ തിരയടിച്ചതോടെ ഇയാള്‍ കടലിലേക്ക് തെറിച്ച് വീഴുകയായിരുന്നുവെന്നാണ് വള്ളത്തിലുണ്ടായിരുന്ന മറ്റ് മത്സ്യത്തൊഴിലാളികളുടെ മൊഴി. ഏഴ് പേരാണ് ഈ വള്ളത്തില്‍ ഉണ്ടായിരുന്നത്. ഇന്നു രാവിലെ 7.30 ഓടെ വള്ളം കണ്ണൂര്‍ ഐക്കര ഹാര്‍ബറിലെത്തി.
അതേസമയം അപകടത്തില്‍പ്പെട്ട ‘സാമുവല്‍’ എന്ന വള്ളത്തിലെ കാണാതായ മല്‍സ്യ തൊഴിലാളിയെ കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചില്ല. കണ്ണൂര്‍ ആയിക്കര ഹാര്‍ബറില്‍ നിന്ന് കടലില്‍ പോയി കാണാതായ ആറ് പേരെ കുറിച്ചും ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല.

