Thursday, June 13, 2024
spot_img

വാളയാര്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കളെ കാണാനാകാതെ കേന്ദ്ര ബാലാവകാശ കമ്മീഷന്‍ സംഘം മടങ്ങി

പാലക്കാട്: കേന്ദ്ര ബാലാവകാശ കമ്മീഷന്‍ വാളയാറിലെ പെണ്‍കുട്ടികളുടെ മാതാപിതാക്കളെ കാണാതെ മടങ്ങി. ഇന്നലെ തിരുവനന്തപുരത്ത് പോയ മാതാപിതാക്കള്‍ ഇതുവരെ വാളയാറിലെത്താത്തതിനെ തുടര്‍ന്നാണ് കമ്മീഷന്‍ മടങ്ങിയത്. ബാലാവകാശ കമ്മീഷന്‍ അംഗം യശ്വന്ത് ജെയിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മടങ്ങിയത്.

വാളയാര്‍ സംഭവത്തില്‍ കേന്ദ്ര ബാലാവകാശ കമ്മീഷന്‍ കഴിഞ്ഞ ദിവസം സ്വമേധയാ കേസെടുത്തിരുന്നു. വീട് സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരുന്ന ദിവസം മാതാപിതാക്കള്‍ വാളയാറില്‍ നിന്നു മാറിയതില്‍ സംശയമുണ്ടെന്ന് ഇന്നലെ യശ്വന്ത് ജെയിന്‍ പറഞ്ഞിരുന്നു.

മുഖ്യമന്ത്രിയെ കാണാനായി ഇന്നലെയാണ് വാളായര്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ തിരുവനന്തപുരത്ത് എത്തിയത്. കെപിഎംഎസ് സംസ്ഥാന അധ്യക്ഷന്‍ പുന്നല ശ്രീകുമാറിനൊപ്പമാണ് കുട്ടികളുടെ രക്ഷിതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടത്.

അതേസമയം വാളയാര്‍ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി ഇന്ന് പരിഗണിക്കും.

Related Articles

Latest Articles