Kerala

കാലം കഴിയുന്തോറും കൂടുതൽ പ്രശസ്തമാകുന്ന ഭാവകവിതകളുടെ രചയിതാവായിരുന്നു മഹാകവി പന്തളം കേരളവർമയെന്ന് ഡോ. കെ.എസ്.രവികുമാർ ! മഹാകവി പന്തളം കേരളവർമ കവിതാ പുരസ്‌കാരം വി.എം.ഗിരിജയ്ക്ക് സമ്മാനിച്ചു

പന്തളം : മഹാകവി പന്തളം കേരളവർമ സ്മാരകസമിതി ഏർപ്പെടുത്തിയ മഹാകവി പന്തളം കേരളവർമ കവിതാ പുരസ്‌കാരം വി.എം.ഗിരിജയ്ക്ക് സമ്മാനിച്ചു. ബുദ്ധപൂർണിമ എന്ന കവിതാസമാഹാരമാണ് പുരസ്കാരത്തിന് അർഹമായത്. കാലടി സംസ്‌കൃത സർവകലാശാല മുൻ പ്രോ-വൈസ് ചാൻസലറും പന്തളം കേരളവർമ സ്മാരകസമിതി പ്രസിഡന്റുമായ ഡോ. കെ.എസ്.രവികുമാറാണ് പുരസ്‌കാര ദാനം നിർവഹിച്ചത്. പുരസ്‌കാരദാനച്ചടങ്ങിന്റെ ഉദ്ഘാടന കർമ്മവും അദ്ദേഹം നിർവഹിച്ചു. ഓരോ നാൾ കഴിയുന്തോറും കൂടുതൽ പ്രശസ്തമാകുന്ന ഭാവകവിതകളുടെ രചയിതാവായിരുന്നു മഹാകവി പന്തളം കേരളവർമയെന്നും ജീവിച്ച ചുരുങ്ങിയ കാലയളവിനുള്ളിലെ അദ്ദേഹത്തിന്റെ രചനകളുടെ അളവും ഗരിമയും അത്ഭുതപ്പെടുത്തുന്നതായിരുന്നെന്നും ഡോ. കെ.എസ്.രവികുമാർ അഭിപ്രായപ്പെട്ടു.

പന്തളം കൊട്ടാരം നിർവാഹകസംഘം പ്രസിഡന്റ് എൻ.ശങ്കർ വർമ അദ്ധ്യക്ഷത വഹിച്ചു. ആകാശവാണി തിരുവനന്തപുരം അസിസ്റ്റന്റ് ഡയറക്ടർ മുഖത്തല ശ്രീകുമാർ പ്രഭാഷണം നടത്തി. സാഹിത്യ മേഖലയിൽ 50 വർഷം പൂർത്തിയാക്കിയ ഡോ.കെ.എസ്.രവികുമാറിനെ പന്തളം കൊട്ടാരം നിർവാഹകസംഘം സെക്രട്ടറി എം.ആർ.സുരേഷ് വർമ ആദരിച്ചു. പാലസ് വെൽഫയർ സൊസൈറ്റി പ്രസിഡന്റ് കെ.സി.ഗിരീഷ് കുമാർ, സെക്രട്ടറി ആർ.കിഷോർ കുമാർ വി.എം.ഗിരിജ എന്നിവർ പ്രസംഗിച്ചു.

B4 Admin

Recent Posts

അമേരിക്കയിൽ രേഖകളില്ലാത്ത കുടിയേറ്റക്കാർക്ക് ജാമ്യഹിയറിംഗ് അവകാശമില്ല: നിർണായക വിധിയുമായി ഫെഡറൽ കോടതി

വാഷിങ്ടൺ: നിയമപരമായ രേഖകളില്ലാതെ അമേരിക്കയിലെത്തിയ കുടിയേറ്റക്കാർക്ക് തടങ്കലിൽ കഴിയുമ്പോൾ വ്യക്തിഗത ജാമ്യഹിയറിംഗ് ആവശ്യപ്പെടാൻ ഭരണഘടനാപരമായ അവകാശമില്ലെന്ന് യുഎസ് ഫെഡറൽ അപ്പീൽ…

4 hours ago

ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം: വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു!

ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…

15 hours ago

കുറ്റാന്വേഷണ മികവിനുള്ള കേന്ദ്ര മെഡൽ നേടിയ വിജിലൻസ് ഇൻസ്പെക്ടർ ബിനീഷ് ലാൽ ഭാര്യവീട്ടിൽ ജീവനൊടുക്കിയ നിലയിൽ: ആദരണീയനായ ഉദ്യോഗസ്ഥന്റെ വേർപാടിൽ നടുക്കംമാറാതെ നാട്

കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…

19 hours ago

അരുണാചലിൽ ചൈനയുടെ കടന്നുകയറ്റമോ? വൈറൽ വീഡിയോയ്ക്ക് പിന്നിൽ ഡീപ്‌ഫേക്ക് പ്രചാരണം

അരുണാചൽ: സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന എല്ലാ ദൃശ്യങ്ങളും വിശ്വസനീയമാണോ? രാജ്യത്തിന്റെ അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലും വ്യാജമായി നിർമ്മിച്ച്…

21 hours ago

ടെൽ അവീവിലെ ആണവ മുന്നറിയിപ്പ് ശത്രുക്കളുടെ നെഞ്ചിടിപ്പേറ്റുന്നു; രാജ്യസുരക്ഷയ്ക്കായി വിട്ടുവീഴ്ചയില്ലാത്ത പോരാട്ടവുമായി ബെഞ്ചമിൻ നെതന്യാഹു!

ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ പരമപ്രധാനമായ സുരക്ഷാ ഭീഷണികളെക്കുറിച്ച് പൗരന്മാരെ ബോധവൽക്കരിക്കുന്നതിനായി വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി പ്രധാനമന്ത്രി ബെഞ്ചമിൻ…

21 hours ago

ഡിജിറ്റൽ സാമ്പത്തിക സുരക്ഷ ഉറപ്പാക്കി ഭാരതം മുന്നോട്ട്: ഒഡീഷയിൽ ആർബിഐ ഡാറ്റാ സെന്ററും സൈബർ സെക്യൂരിറ്റി ഇൻസ്റ്റിറ്റ്യൂട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു

ഭാരതത്തിന്റെ അതിവേഗം വളരുന്ന ഡിജിറ്റൽ സാമ്പത്തിക മേഖലയെയും ബാങ്കിംഗ് സംവിധാനങ്ങളെയും അത്യാധുനിക രീതിയിൽ സുരക്ഷിതമാക്കാൻ ചരിത്രപരമായ ചുവടുവെപ്പുമായി കേന്ദ്ര സർക്കാർ.…

23 hours ago