മുംബൈ: മഹാരാഷ്ട്രയില്‍ ബി.ജെ.പി-ശിവസേന സഖ്യത്തിന്‍റെ സീറ്റ് വിഭജനം പൂര്‍ത്തിയായി. ബി.ജെ.പി 162 സീറ്റിലും ശിവസേന 126 സീറ്റിലും മത്സരിക്കാനാണ് ധാരണ. ആര്‍പിഐ(അത്താവാലെ ഗ്രൂപ്), രാഷ്ട്രീയ സമാജ് പക്ഷ തുടങ്ങിയ നാല് ചെറു പാര്‍ട്ടികള്‍ക്കും ഓരോ സീറ്റ് വീതം നല്‍കിയിട്ടുണ്ട്. ഇരുപാര്‍ട്ടികളുടെയും സംസ്ഥാന നേതാക്കള്‍ പങ്കെടുക്കുന്ന വാര്‍ത്തസമ്മേളനത്തിലായിരിക്കും ഔദ്യോഗികമായി സീറ്റ് വിഭജന ധാരണ അറിയിക്കുക.
ബി.ജെ.പിയും ശിവസേനയും 144 സീറ്റു വീതം പങ്കിട്ട ശേഷം ബാക്കി സീറ്റുകള്‍ മറ്റ് ഘടകകക്ഷികള്‍ക്ക് നല്‍കിയാല്‍ മതിയെന്നായിരുന്നു ശിവസേനയുടെ ആവശ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് ബിജെപി 162 സീറ്റില്‍ മത്സരിക്കുമെന്ന് തീരുമാനമെടുത്തത്. 2014ലെ തിരഞ്ഞെടുപ്പില്‍ ബിജെപി 122 സീറ്റ് നേടിയപ്പോള്‍ ശിവസേന 63 സീറ്റിലൊതുങ്ങിയിരുന്നു. ഒക്ടോബര്‍ 21 നാണ് നിയമസഭ തിരഞ്ഞെടുപ്പ്.
വര്‍ളിയില്‍ മത്സരിക്കുന്ന ആദിത്യ താക്കറെയെ ഭരണത്തിലേറിയാല്‍ ഉപമുഖ്യമന്ത്രിയാക്കണമെന്ന ശിവസേനയുടെ ആവശ്യം ഏറെക്കുറെ ബിജെപി അംഗീകരിച്ചിട്ടുണ്ട്
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…
മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിലുള്ള ക്ലേ കൗണ്ടിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ…
സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്‌സ്. ഈ വിവരങ്ങൾ ഡാർക്ക്…
അടൂര്‍ പ്രകാശും ആന്റോ ആന്റണിയും ഉണ്ണികൃഷ്ണന് പോറ്റിയും വ്യവസായിയുമായി സോണിയ ഗാന്ധിയെ കണ്ടത് ശബരിമലയിലെ സ്വര്‍ണ്ണത്തിന് മാര്‍ക്കറ്റ് കണ്ടെത്താനാണെന്ന് ബിജെപി…
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…
അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…