maharashtra
മുംബൈ: മഹാരാഷ്ട്ര മന്ത്രിസഭാ വിപൂലീകരണം ഈ ആഴ്‌ച തന്നെ നടക്കാൻ സാധ്യത. കൂടുതലായി 15 മന്ത്രിമാരെയെങ്കിലും ഉൾപ്പെടുത്തി മന്ത്രിസഭ വിപുലീകരിക്കാനാണ് സാധ്യത. ഓഗസ്റ്റ് 15ന് മുന്നേ തന്നെ നടപടികൾ പൂർത്തിയായേക്കുമെന്നാണ് പുറത്ത് വരുന്ന വിവരം. മന്ത്രിസഭാ വിപുലീകരണത്തോടെ ആഭ്യന്തരവകുപ്പിന്റെ ചുമതല ഫഡ്‌നാവിസിന് നല്കിയേക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
മഹാരാഷ്‌ട്രയിൽ രാഷ്‌ട്രീയ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ഉദ്ധവ് താക്കറെ രാജിവെച്ചതിന് പിന്നാലെയായിരുന്നു ജൂൺ 30-ന് പുതിയ സർക്കാർ അധികാരത്തിലേറിയത്. ബിജെപിയുടെ പിന്തുണയോടെ ഏകനാഥ് ഷിൻഡെ മുഖ്യമന്ത്രിയായി ചുമതലയേറ്റു. ദേവേന്ദ്ര ഫഡ്നാവിസ് ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു.
യഥാർത്ഥ ശിവസേനയേതെന്ന കാര്യത്തിൽ സുപ്രീം കോടതിയിൽ നിലനിൽക്കുന്ന കേസ് മന്ത്രിസഭാ വിപുലീകരണത്തെ ബാധിക്കില്ലെന്ന് ഫഡ്‌നാവിസ് പറഞ്ഞു. തിരഞ്ഞെടുപ്പ് ചിഹ്നവുമായി ബന്ധപ്പെട്ട തർക്കമാണ്. അതിന് മന്ത്രിസഭാ വിപുലീകരണവുമായി ബന്ധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, പ്രതിപക്ഷ പാർട്ടികളുടെ കുത്തകയായ 16 മണ്ഡലങ്ങൾ കണ്ടെത്തി 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ തങ്ങളുടെ വേരുകൾ ബലപ്പെടുത്താനുള്ള ദൗത്യം ബിജെപി ആരംഭിച്ച് കഴിഞ്ഞതായി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.
ഭീഷണികളെ അതിവേഗം പ്രതിരോധിക്കാനും ആവശ്യമായ ഘട്ടങ്ങളില്‍ ശക്തമായ തിരിച്ചടി നല്‍കാനും ഇന്ത്യന്‍ സായുധസേന പൂര്‍ണ്ണസജ്ജമാണെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്…
ഒട്ടാവ : കാനഡയിലെ ബ്രാംപ്ടണില്‍ 78-കാരിയായ ഇന്ത്യന്‍ വംശജയുടെ കോടികള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാറിലെത്തിയ യുവതി കവര്‍ന്നു. ജൂലൈ 28-ന്…
ഐക്യരാഷ്ട്രസഭയുടെ 81-ാമത് പൊതുസഭ സമ്മേളനത്തില്‍ പാകിസ്ഥാന്റെ അതിര്‍ത്തികടന്നുള്ള ഭീകരവാദ നയങ്ങള്‍ക്കെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.…
കൊച്ചി : സ്വകാര്യ ആഡംബര വാഹനത്തില്‍ സര്‍ക്കാര്‍ ബോര്‍ഡ് വച്ച് യാത്ര ചെയ്തതിനെ ന്യായീകരിച്ച് മന്ത്രി കെ. എം. ഷാജി…
ചൊക്ലിയിലെ 17-കാരനായ ശിവസൂര്യയുടെ തിരോധാനം കേവലമൊരു 'വീടുവിട്ടിറങ്ങൽ' എന്നതിലുപരി ദുരൂഹതകൾ നിറഞ്ഞ കേസായി മാറുകയാണ്. ശിവസൂര്യയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്…
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…