മുംബൈ : മുംബൈയിലെ മതമൗലികവാദികൾക്ക് കനത്ത തിരിച്ചടി. ബിജെപി ഇടപെട്ടതിനു പിന്നാലെ മുംബൈ തെരുവുകളിൽ പതിച്ചിരുന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണിന്റെ ചിത്രം അധികൃതർ നീക്കം ചെയ്തു. നേരത്തെ, ഇസ്ലാമിക ഭീകരവാദത്തിനെതിരെ കടുത്ത നടപടികൾ സ്വീകരിച്ച ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണിന് ഇന്ത്യ പിന്തുണ പ്രഖ്യാപിച്ചിട്ടും മുംബൈ തെരുവുകളിൽ എന്തുകൊണ്ട് അദ്ദേഹം അപമാനിക്കപ്പെടുന്നുവെന്ന് ആരാഞ്ഞ് ബിജെപിയുടെ ഔദ്യോഗിക വക്താവ് സംബിത് പത്ര രംഗത്തു വന്നിരുന്നു.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണിന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി പരസ്യമായി ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടും ഇത്തരം പ്രവർത്തികളെ പിന്തുണയ്ക്കുന്ന മഹാരാഷ്ട്ര സർക്കാരിനെ രൂക്ഷമായി തന്നെ സാംബിത് പത്ര വിമർശിച്ചിരുന്നു. മുംബൈയിലെ തെരുവുകളിൽ ഇമ്മാനുവേൽ മാക്രോണിന്റെ ചിത്രങ്ങൾ പതിച്ചിരിക്കുന്നതായും അതിനു മുകളിലൂടെ വാഹനങ്ങൾ നീങ്ങുന്നതായും കാണിക്കുന്ന വീഡിയോ പങ്കുവെച്ചാണ് മഹാരാഷ്ട്ര ഭരണകൂടത്തിനോട് സംഭവത്തിൽ സംബിത് പത്ര വിശദീകരണം ആവശ്യപ്പെട്ടത്. സംഭവത്തില്‍ മഹാരാഷ്ട്ര സര്‍ക്കാരിനെ രൂക്ഷമായിത്തന്നെ ബിജെപി വിമര്‍ശിച്ചിരുന്നു. മാത്രമല്ല, ഫ്രാൻസുമായി ഇന്ത്യയ്ക്കുള്ള സൗഹൃദം മഹാരാഷ്ട്ര സർക്കാർ മറക്കരുതെന്ന് സംബിത് പത്ര മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. ഇതിനെ പിന്നാലെയാണ് മുംബൈ തെരുവുകളിൽ പതിച്ചിരുന്ന ചിത്രം നീക്കം ചെയ്തത്.
ദക്ഷിണേഷ്യയിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ നിർണ്ണായകമായ മാറ്റങ്ങൾ പ്രവചിക്കുന്നതാണ് 2025 ഡിസംബറിൽ പുറത്തുവന്ന യുഎസ് പ്രതിരോധ വകുപ്പിന്റെ (പെന്റഗൺ ) വാർഷിക…
ഭുവനേശ്വർ: മുതിർന്ന കമാൻഡർ ഉൾപ്പെടെ നാല് കമ്മ്യൂണിസ്റ്റ് ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ച് സുരക്ഷാസേന. തലയ്ക്ക് 1.1 കോടി രൂപ ഇനാം…
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിൽ ചരിത്ര വിജയം നേടിയ ബിജെപി കേവല ഭൂരിപക്ഷവും ഉറപ്പിച്ചു. ചർച്ചകൾക്കൊടുവിൽ കണ്ണമ്മൂല വാർഡിൽ…
റിയാദ് : ലോകത്തെ ഏറ്റവും ചൂടേറിയ പ്രദേശങ്ങളിലൊന്നായ സൗദി അറേബ്യയിൽ അപ്രതീക്ഷിത മഞ്ഞുവീഴ്ച . രാജ്യത്തിന്റെ വടക്കൻ മേഖലകളായ തബൂക്ക്,…
ധാക്ക : ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായ അതിക്രമങ്ങൾ തുടരുന്നു. രാജ്ബാരി ജില്ലയിൽ ബുധനാഴ്ച രാത്രിയുണ്ടായ ഇസ്‌ലാമിസ്റ്റുകളുടെ ആക്രമണത്തിൽ 29 വയസ്സുള്ള ഹിന്ദു…
ദില്ലി : ഭാരതത്തിന്റെ പ്രതിരോധ കരുത്ത് ലോകത്തിന് മുന്നിൽ വിളിച്ചോതിക്കൊണ്ട് ഐ.എൻ.എസ്. അരിഘട്ട് (INS Arighaat) ആണവ അന്തർവാഹിനിയിൽ നിന്ന്…