Tuesday, May 7, 2024
spot_img

ഇന്ത്യ പിന്തുണ പ്രഖ്യാപിച്ചിട്ടും എന്തുകൊണ്ട് ഫ്രഞ്ച് പ്രസിഡന്റ് മുംബൈ തെരുവുകളില്‍ അപമാനിക്കപ്പെടുന്നു; രൂക്ഷമായി പ്രതികരിച്ച് ബിജെപി; ഒടുവില്‍ മുട്ടുമടക്കി മഹാരാഷ്ട്ര സര്‍ക്കാര്‍

മുംബൈ : മുംബൈയിലെ മതമൗലികവാദികൾക്ക് കനത്ത തിരിച്ചടി. ബിജെപി ഇടപെട്ടതിനു പിന്നാലെ മുംബൈ തെരുവുകളിൽ പതിച്ചിരുന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണിന്റെ ചിത്രം അധികൃതർ നീക്കം ചെയ്തു. നേരത്തെ, ഇസ്ലാമിക ഭീകരവാദത്തിനെതിരെ കടുത്ത നടപടികൾ സ്വീകരിച്ച ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണിന് ഇന്ത്യ പിന്തുണ പ്രഖ്യാപിച്ചിട്ടും മുംബൈ തെരുവുകളിൽ എന്തുകൊണ്ട് അദ്ദേഹം അപമാനിക്കപ്പെടുന്നുവെന്ന് ആരാഞ്ഞ് ബിജെപിയുടെ ഔദ്യോഗിക വക്താവ് സംബിത് പത്ര രംഗത്തു വന്നിരുന്നു.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണിന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി പരസ്യമായി ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടും ഇത്തരം പ്രവർത്തികളെ പിന്തുണയ്ക്കുന്ന മഹാരാഷ്ട്ര സർക്കാരിനെ രൂക്ഷമായി തന്നെ സാംബിത് പത്ര വിമർശിച്ചിരുന്നു. മുംബൈയിലെ തെരുവുകളിൽ ഇമ്മാനുവേൽ മാക്രോണിന്റെ ചിത്രങ്ങൾ പതിച്ചിരിക്കുന്നതായും അതിനു മുകളിലൂടെ വാഹനങ്ങൾ നീങ്ങുന്നതായും കാണിക്കുന്ന വീഡിയോ പങ്കുവെച്ചാണ് മഹാരാഷ്ട്ര ഭരണകൂടത്തിനോട് സംഭവത്തിൽ സംബിത് പത്ര വിശദീകരണം ആവശ്യപ്പെട്ടത്. സംഭവത്തില്‍ മഹാരാഷ്ട്ര സര്‍ക്കാരിനെ രൂക്ഷമായിത്തന്നെ ബിജെപി വിമര്‍ശിച്ചിരുന്നു. മാത്രമല്ല, ഫ്രാൻസുമായി ഇന്ത്യയ്ക്കുള്ള സൗഹൃദം മഹാരാഷ്ട്ര സർക്കാർ മറക്കരുതെന്ന് സംബിത് പത്ര മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. ഇതിനെ പിന്നാലെയാണ് മുംബൈ തെരുവുകളിൽ പതിച്ചിരുന്ന ചിത്രം നീക്കം ചെയ്തത്.

Related Articles

Latest Articles