മുംബൈ: മഹാരാഷ്ട്രയിൽ സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. 169 എംഎല്‍എമാരുടെ പിന്തുണയോടെ വിശ്വാസ വോട്ടെടുപ്പ് നേടിയതിന് പിന്നാലെ മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാടി സര്‍ക്കാറിന് മറ്റൊരു പരീക്ഷണമാണിത്.
മുന്‍ ബി ജെ പി എം പി യും കോണ്‍ഗ്രസ് എംഎല്‍എയുമായ നാനാ പട്ടോളെയാണ് മഹാവികാസ് അഘാഡി സര്‍ക്കാരിന്റെ സ്പീക്കര്‍ സ്ഥാനാര്‍ഥി. കിസാന്‍ കാതോരെയെയാണ് സ്പീക്കര്‍ സ്ഥാനാര്‍ഥിയായി ബി ജെ പി നിര്‍ത്തിയിരിക്കുന്നത്. രാവിലെ 11 മണിക്കാണ് വോട്ടെടുപ്പ്.
നടപടിക്രമങ്ങള്‍ അട്ടിമറിച്ചെന്നാരോപിച്ച് വിശ്വാസവോട്ടെടുപ്പിനിടെ കഴിഞ്ഞ ദിവസം ബിജെപി സഭ ബഹിഷ്‌കരിച്ചിരുന്നു.

