Monday, June 17, 2024
spot_img

മാന്നാർ മഹാത്മ വള്ളംകളിക്കിടെ പോലീസിന്റെ ക്രിമിനൽബുദ്ധി; അമരക്കാരനെ അപായപ്പെടുത്താൻ ശ്രമിച്ചതിൽ റിപ്പോർട്ട് തേടി ആഭ്യന്തരവകുപ്പ്

ആലപ്പുഴ: മാന്നാർ മഹാത്മ വള്ളംകളിക്കിടെ ചെറുതനചുണ്ടന്റെ അമരക്കാരനെ അപായപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ റിപ്പോർട്ട് തേടി ആഭ്യന്തര വകുപ്പ്.പോലീസ് ബോട്ട് ക്ലബിന്റെ ചുമതല ഉള്ള ഏ.ആർ. ക്യാമ്പ് ഡെപ്യൂട്ടി കമാൻഡന്റിനോടാണ് റിപ്പോർട്ട് തേടിയത്.

പോലീസ് ബോട്ട് ക്ലബ് തുഴഞ്ഞ നിരണം ചുണ്ടനിലെ തുഴക്കാരനാണ് ചെറുതന ചുണ്ടന്റെ അമരക്കാരനെ പങ്കായം കൊണ്ട് കുത്തി വെള്ളത്തിൽ ഇട്ടത്. കേരള പോലീസ് ബോട്ട് ക്ലബ് തുഴഞ്ഞ നിരണം ചുണ്ടനെ പിന്നിലാക്കി, ചെറുതന ചുണ്ടൻ കിരീടം സ്വന്തമാക്കുമെന്നായപ്പോഴായിരുന്നു നീക്കം.

ജയിച്ച പോലീസ് ബോട്ട് ക്ലബ്ബിന് ഒന്നാം സമ്മാനം നൽകരുതെന്ന് ആവശ്യപ്പെട്ട് നാട്ടുകാരും തുഴക്കാരും പ്രതിഷേധിച്ചിരുന്നു. ഇവർക്ക് നേരെയും പോലീസിന്റെ ആക്രമണമുണ്ടായി. പ്രതിഷേധിച്ചവരെ ക്രൂരമായി തല്ലിച്ചതച്ചുവെന്നാണ് പരാതി.

Related Articles

Latest Articles