മലപ്പുറം: മലപ്പുറത്ത് വന്‍ലഹരി വേട്ട.മൂന്നു കിലോ ഹാഷിഷുമായി യുവാവ് എക്‌സൈസ് സംഘത്തിന്റെ പിടിയിൽ.
മലപ്പുറം-കോഴിക്കോട് ജില്ലകളിലായി ചില്ലറവില്‍പ്പനയ്‌ക്കായി എത്തിച്ച മൂന്നുകിലോഗ്രാം ഹാഷിഷ് ഓയിലാണ് എക്‌സൈസ് സംഘം പിടികൂടിയത്.
സംഭവത്തില്‍ ചട്ടിപ്പറമ്പ് സ്വദേശി മജീദ് പിടിയിലായി. മജീദിന്റെ വീട്ടില്‍ ഒളിപ്പിച്ച ഹാഷിഷ് ആണ് പിടികൂടിയത്.
അതേസമയം ലഹരി വില്‍പ്പനയില്‍ സ്ഥിരം കുറ്റവാളിയാണ് മജീദ് എന്ന് എക്‌സൈസ് സംഘം അറിയിച്ചു. കൂടാതെ 20 വര്‍ഷം തടവും രണ്ടുവര്‍ഷം പിഴയും ലഭിക്കുന്ന കുറ്റമാണ് ഇതെന്നും എക്‌സൈസ് അറിയിച്ചു.

