NATIONAL NEWS

മേജർ ധ്യാന് ചന്ദ് സ്‌പോർട്‌സ് യൂണിവേഴ്‌സിറ്റിക്ക് തറക്കല്ലിട്ട് പ്രധാനമന്ത്രി; രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ലോകോത്തര കായിക അടിസ്ഥാന സൗകര്യങ്ങൾ സ്ഥാപിക്കുമെന്ന് പ്രഖ്യാപനം

മീററ്റ്: മേജർ ധ്യാൻ ചന്ദ് സ്പോർട്സ് യൂണിവേഴ്‌സിറ്റിക്ക് തറക്കല്ലിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. മീററ്റിലെ സർധന പട്ടണത്തിലെ സലാവ, കൈലി ഗ്രാമങ്ങളിൽ ഏകദേശം 700 കോടി രൂപ ചെലവിലാണ് സർവകലാശാല സ്ഥാപിക്കുന്നത്. കായിക സംസ്കാരം വളർത്തിയെടുക്കുകയും രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ലോകോത്തര കായിക അടിസ്ഥാന സൗകര്യങ്ങൾ സ്ഥാപിക്കുകയും ചെയ്യുക എന്നതാണ് പ്രധാനമന്ത്രിയുടെ പ്രധാന ശ്രദ്ധാകേന്ദ്രങ്ങളിലൊന്ന്. മീററ്റിൽ മേജർ ധ്യാൻചന്ദ് സ്‌പോർട്‌സ് യൂണിവേഴ്‌സിറ്റി സ്ഥാപിക്കുന്നത് ഈ കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്പായിരിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സിന്തറ്റിക് ഹോക്കി ഗ്രൗണ്ട്, ഫുട്‌ബോൾ ഗ്രൗണ്ട്, ബാസ്‌ക്കറ്റ്‌ബോൾ, വോളിബോൾ, ഹാൻഡ്‌ബോൾ, കബഡി ഗ്രൗണ്ട്, ലോൺ ടെന്നീസ് കോർട്ട്, ജിംനേഷ്യം ഹാൾ, സിന്തറ്റിക് റണ്ണിംഗ് സ്‌റ്റേഡിയം, സ്വിമ്മിംഗ് പൂൾ, മൾട്ടി പർപ്പസ് തുടങ്ങി ആധുനികവും അത്യാധുനികവുമായ സ്‌പോർട്‌സ് ഇൻഫ്രാസ്ട്രക്ചറുകൾ സ്‌പോർട്‌സ് യൂണിവേഴ്‌സിറ്റിയിൽ സജ്ജീകരിക്കും.ഷൂട്ടിംഗ്, സ്ക്വാഷ്, ജിംനാസ്റ്റിക്സ്, ഭാരോദ്വഹനം, അമ്പെയ്ത്ത്, കനോയിംഗ്, കയാക്കിംഗ് എന്നിവയ്ക്കുള്ള സൗകര്യങ്ങളും 540 സ്ത്രീകളും 540 പുരുഷ കായിക താരങ്ങളും ഉൾപ്പെടെ 1080 കായിക താരങ്ങളെ പരിശീലിപ്പിക്കാൻ ശേഷിയുള്ള സൗകര്യങ്ങളുമുണ്ട്.

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ഔഗുർനാഥ് ക്ഷേത്രത്തിൽ പ്രാർഥന നടത്തിയിരുന്നു. ഷഹീദ് സ്മാരകത്തിൽ പുഷ്പാർച്ചനയും നടത്തി. ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേലും മുഖ്യമന്ത്രി യോഗി ആദിത്യനാഥും പങ്കെടുത്തു.

B4 Admin

Recent Posts

നിര്‍ഭയത്വത്തിന്റെ മാതൃക. ഇന്ന് സ്മിത് മച്ചാറാണ് ഹീറോയെങ്കില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നീര്‍ജ ഭാനോട്ട്. വെറും 22 വയസില്‍ തന്റെ ജീവന്‍ വെടിഞ്ഞ് തീവ്രവാദികളില്‍ നിന്ന് യാത്രക്കാരെ രക്ഷിച്ച ഹീറോ

വിമാന ഹൈജാക്കിംഗിനിടയില്‍ യാത്രക്കാരെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ് നീര്‍ജ ഭാനോട്ട് ജീവന്‍ വെടിഞ്ഞത്. എന്നാല്‍, താന്‍ പൈലറ്റായിരുന്ന വിമാനത്തെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ്…

2 minutes ago

ആകാശത്ത് വച്ച് എന്തെങ്കിലും അത്യാഹിതം സംഭവിച്ചാല്‍ നിങ്ങളെ ആര് രക്ഷിക്കും?. ശ്രദ്ധേയമായി ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ പഴയ അഭിമുഖം

വിമാന യാത്രക്കിടെ ഗുരുതരമായി പരിക്കേറ്റിട്ടും യാത്രക്കാരുടെ ജീവന്‍ സംരക്ഷിക്കാന്‍ അസാമാന്യ ധൈര്യം കാണിച്ച ഫ്‌ലൈ ദുബായ് പൈലറ്റ് ക്യാപ്റ്റന്‍ സ്മിത്…

2 hours ago

മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന് ആരോഗ്യവകുപ്പ് നല്‍കാനുള്ളത് 900 കോടി. സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് പ്രതിസന്ധി തുടരുന്നു. മുഴുവന്‍ മരുന്നുകളും എത്താന്‍ ഈ മാസം അവസാനം വരെയാകും

തിരുവനന്തപുരം : സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്ന് ക്ഷാമം ഉടന്‍ പരിഹരിക്കപ്പെടാന്‍ സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്. ഈ മാസം അവസാനത്തോടെ മാത്രമേ…

2 hours ago

യുദ്ധസമാന അന്തരീക്ഷം. യൂത്ത് കോണ്‍ഗ്രസിന്റെ നൈറ്റ് മാര്‍ച്ചിനിടെ തിരുവനന്തപുരത്ത് സംഘര്‍ഷം

തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസിന്റെ നൈറ്റ് മാര്‍ച്ചിനിടെ തിരുവനന്തപുരത്ത് സംഘര്‍ഷം. മാര്‍ച്ചിന് നേരെ യൂണിവേഴ്‌സിറ്റി മെന്‍സ് ഹോസ്റ്റലില്‍ നിന്ന് കല്ലും…

14 hours ago

ടോമിന്‍ തച്ചങ്കരി വീണ്ടും വിവാദത്തില്‍. ജയിലിലും തീരാത്ത ബിസിനസ് ബന്ധങ്ങളും പുതിയ ആരോപണങ്ങളും

അനധികൃത സ്വത്ത് സമ്പാദന കേസില്‍ നാല് വര്‍ഷം കഠിന തടവിന് ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലിലായ മുന്‍ ഡിജിപി ടോമിന്‍…

15 hours ago