Kedar Sree Swamiji
ബംഗളൂരു: ലൗജിഹാദിനും, അനധികൃത കശാപ്പിനുമെതിരെ സംസാരിച്ച ഹിന്ദു സന്യാസിയെ അപായപ്പെടുത്താൻ മതമൗലികവാദികളുടെ ശ്രമം. കർണാടകയിൽ ആണ് സംഭവം നടന്നത്. സന്യാസിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ അദ്ദേഹം താമസിക്കുന്ന ലബുറഗി ജില്ലയിലെ അഫ്‌സൽപൂരിലുള്ള സിദ്ധലിംഗേശ്വര സംസ്ഥാൻ മഠത്തിന് നേരെ മതമൗലികവാദികൾ അക്രമം അഴിച്ചുവിടുകയായിരുന്നു. മഠത്തിലെ സന്യാസിയായ കേദർ ശ്രീ സ്വാമികൾ (Kedar Sree Swamiji) പൊതുപരിപാടിയിൽ ലൗജിഹാദിനും, പശുക്കളെ അനധികൃതമായി കശാപ്പ് ചെയ്യുന്നതിനുമെതിരെ സംസാരിച്ചിരുന്നു. ഇതാണ് മതമൗലികവാദികളെ ചൊടിപ്പിച്ചത്. കേദർ സ്വാമിയെ അപായപ്പെടുത്താനുള്ള ശ്രമമാണ് നടന്നത് എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ഹിന്ദു ജഗ്രതി സേന പോലീസിൽ പരാതി നൽകി.
രാത്രി സംഘം ചേർന്ന് എത്തിയ ആളുകൾ മഠത്തിന് നേരെ കല്ല് എറിയുകയായിരുന്നു. ഹിന്ദു ജഗ്രതി സേന സംഘടിപ്പിച്ച പരിപാടിയിൽ ആയിരുന്നു കേദർ ശ്രീ സ്വാമി ലൗജിഹാദിനും, അനധികൃത കശാപ്പിനുമെതിരെ സംസാരിച്ചത്. സംഭവസമയം കേദർ ശ്രീ സ്വാമി മഠത്തിനുള്ളിൽ ഉണ്ടായിരുന്നു. തലനാരിഴയ്‌ക്കാണ് അദ്ദേഹം ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടത്. ആക്രമണത്തിൽ മഠത്തിലെ ജനലുകളും വാതിലും തകർന്നിട്ടുണ്ട്.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നടന്ന സുപ്രധാന ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിക്കും എൻഡിഎ സഖ്യത്തിനും വൻ മുന്നേറ്റം. പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ,…
ദില്ലി : ഒക്ടോബര്‍ 10ന് ജന്തര്‍ മന്തറില്‍ നടത്താന്‍ ആഹ്വാനം ചെയ്ത സിജെപിയുടെ പ്രതിഷേധത്തിന് അനുമതി നല്‍കാനാകില്ലെന്ന് ദില്ലി പൊലീസ്…
തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി 42 മുന്‍ ജഡ്ജിമാര്‍ തുറന്ന കത്ത് പുറത്തിറക്കി. ഇത്തരം…
യമനിലെ ഹൂത്തി വിമതര്‍ സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, സൗദിയിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും…
ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്ര ജില്ലയില്‍ നിയന്ത്രണം വിട്ട ഇന്ധന ടാങ്കര്‍ മറിഞ്ഞ് ഏകദേശം 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍ ഒഴുകിപ്പരന്നതിനെ തുടര്‍ന്ന്…
തന്റെ ചൂതാട്ട ഭ്രമം തീര്‍ക്കാനായി ലാസ് വേഗാസില്‍ വെച്ച് 14 പുരുഷന്മാരെ വിവാഹം കഴിച്ച യുഎസ് വനിതയ്ക്ക് തടവുശിക്ഷയും 280,000…