Thursday, January 1, 2026

മകരജ്യോതി പുരസ്‌കാരം കെ. സുരേന്ദ്രന്

കൊച്ചി: ഭാരതീയ ആചാര്യ സമിതിയുടെ മകരജ്യോതി-2019 പുരസ്‌കാരം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്. അയ്യപ്പന്റെ ചിത്രം ആലേഖനം ചെയ്ത ഫലകവും പ്രശസ്തി പത്രവും 25000 രൂപയും അടങ്ങുന്നതാണ് പുരസ്‌കാരം. കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കുന്നത് സംബന്ധിച്ച് നടത്തിയ ശ്രദ്ധേയമായ പ്രവര്‍ത്തനത്തിനാണ് പുരസ്‌കാരമെന്ന് ഭാരതീയ ആചാര്യ സമിതി ഭാരവാഹികള്‍ അറിയിച്ചു.

പ്രവര്‍ത്തനമികവിനുള്ള അംഗീകാരമായി പുരസ്‌കാരം പ്രഖ്യാപിക്കുന്നതിനേക്കുറിച്ച് ഭാരവാഹികള്‍ അറിയിച്ചിരുന്നുവെന്ന് കെ.സുരേന്ദ്രന്‍ പ്രതികരിച്ചു. ഡിസംബറില്‍ കൊച്ചിയില്‍ വച്ച് നടക്കുന്ന അയ്യപ്പ സംഗമത്തില്‍ പുരസ്‌കാരം കെ.സുരേന്ദ്രന് നല്‍കുമെന്ന് ഭാരതീയ ആചാര്യ സമിതി ഭാരവാഹികള്‍ വ്യക്തമാക്കി.

Related Articles

Latest Articles