Monday, May 20, 2024
spot_img

സമൂസ ക്രിസ്ത്യാനിയാണെന്നു ഇസ്ലാമിക ഭീകകരുടെ കണ്ടെത്തൽ! സൊമാലിയയിൽ സമൂസ നിരോധിച്ചു!

ദില്ലി: ഇന്ത്യൻ ലഘുഭക്ഷണമായ സമൂസ ഉണ്ടാക്കുന്നതിനും വിൽക്കുന്നതിനും കഴിക്കുന്നതിനും സൊമാലിയയിൽ വിലക്ക്. അൽഖ്വയ്ദയുടെ ഉപഭീകര സംഘടനയായ അൽഷബാബാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. സമൂസയ്ക്ക് ത്രികോണാകൃതിയാണെന്നും ഇത് ക്രിസ്ത്യൻ വിശ്വാസത്തിലെ ത്രിത്വത്തിനെയാണ് ഓർമ്മിപ്പിക്കുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് വിലക്കിയത്. ഇന്ത്യക്കു പുറമേ ബംഗ്ലാദേശ്, പാകിസ്ഥാൻ നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിലും നല്ല ഡിമാൻഡുള്ള ലഘുഭക്ഷണമാണ് സമൂസ. മിക്ക ഇന്ത്യൻ ഭക്ഷണങ്ങൾക്കും ഇന്ന് വിദേശരാജ്യങ്ങളിൽ ഡിമാൻഡുണ്ട്.

സൊമാലിയയടക്കം പല രാജ്യങ്ങളിലും ഇന്ത്യക്കാരായ വ്യാപാരികൾ വലിയ തോതിൽ സമൂസ ഉണ്ടാക്കി വില്ക്കുന്നുമുണ്ട്.സൊമാലിയയിൽ ആഭ്യന്തര യുദ്ധം നയിക്കുന്ന പ്രധാന ഭീകര സംഘടനയാണ് അൽഷബാബ്, 2011 മുതൽ ഇവിടെ മൂസയ്ക്ക് വിലക്കുണ്ടെങ്കിലും ഇക്കാര്യം വലിയ വാർത്തയാകുന്നത് ഇപ്പോഴാണ്. ഇത് ഉണ്ടാക്കുകയോ കഴിക്കുകയോ ചെയ്താൽ കടുത്ത ശിക്ഷയാണ് നേരിടേണ്ടിവരിക.

Related Articles

Latest Articles