മലപ്പുറം: താനൂരിൽ ഓടിക്കൊണ്ടിരിക്കുന്ന ബൈക്ക് ലോറിയിലിടിച്ച് തീപിടിച്ചു.ബൈക്ക് യാത്രക്കാരൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു.ഇടിയുടെ ആഘാതത്തിലാണ് വാഹനത്തിന് തീപിടിച്ചത്.താനൂരിലെ സ്കൂൾപടി എന്ന സ്ഥലത്താണ് അപകടം നടന്നത്. പരപ്പനങ്ങാടി ഭാഗത്ത് നിന്ന് വന്ന ബൈക്കും തിരൂർ ഭാഗത്ത് നിന്ന് വരികയായിരുന്ന ലോറിയും തമ്മിലാണ് കൂട്ടിയിടിച്ച് അപകടം നടന്നത്.
ലോറി തുടർന്ന് ഇലക്ട്രിക് പോസ്റ്റിലിടിച്ചു. ബൈക്ക് യാത്രക്കാരൻ ലോറിക്ക് അടിയിലായ നിലയിലായിരുന്നു. അതിന് ശേഷമാണ് ബൈക്കിനും ലോറിയുടെ ഒരു ഭാഗത്തിനും തീ പിടിച്ചത്. തീ ഏറെ സമയം നീണ്ടുനിന്നു. തിരൂരിൽ നിന്നും അഗ്നിശമന സേന എത്തിയാണ് തീയണച്ചത്. മരിച്ച ബൈക്ക് യാത്രികനെ ഇതുവരെ തിരിച്ചറിയാൻ പൊലീസിന് കഴിഞ്ഞിട്ടില്ല
സര്‍ക്കാര്‍ ബസില്‍ വച്ച് വിദ്യാര്‍ഥിനിയോട് മോശമായി പെരുമാറിയെന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ, തെലങ്കാന കോണ്‍ഗ്രസ് എംഎല്‍എ…
ദില്ലി : ഭരണത്തലവനായി 25 വര്‍ഷം തികയ്ക്കുന്ന വേളയില്‍ രാജ്യസേവനത്തിനായി പൂര്‍ണ്ണമനസ്സോടെ സമര്‍പ്പിക്കുമെന്ന പ്രതിജ്ഞ പുതുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി.…
തിരുവനന്തപുരം : സംസ്ഥാനം നേരിടുന്ന കടുത്ത വൈദ്യുതി ക്ഷാമത്തിന് ശാശ്വത പരിഹാരമെന്നോണം, വൈദ്യുതി ആവശ്യകത പരിഹരിക്കുന്നതിനും ദീര്‍ഘകാല ഊര്‍ജസുരക്ഷ ഉറപ്പാക്കുന്നതിനുമായി…
ഭരണത്തലവനെന്ന നിലയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കാനായത് ജനങ്ങളുടെ ആശിര്‍വാദം കൊണ്ടാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2001 ഒക്ടോബര്‍ ഏഴിന് ഗുജറാത്ത്…
ചെന്നൈ : എ.ടി.എം. കവര്‍ച്ചകള്‍ക്കായി ഹരിയാനയില്‍ പ്രത്യേക രഹസ്യ പരിശീലനകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി തമിഴ്നാട് പോലീസ് കണ്ടെത്തി. ചെന്നൈയിലും സമീപപ്രദേശങ്ങളിലും അടുത്തിടെ…
2023 ഒക്ടോബര്‍ 7-ന് പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തിന്റെയും ആഗോള ചരിത്രത്തിന്റെയും ഗതി മാറ്റിയെഴുതിയ ദിനമാണ്. ഗാസ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫലസ്തീന്‍ സായുധ…