Saturday, May 25, 2024
spot_img

മലപ്പുറത്ത് ഓടിക്കൊണ്ടിരിക്കുന്ന ബൈക്ക് ലോറിയിലിടിച്ച് തീപിടിച്ചു;ഒരാൾക്ക് ദാരുണാന്ത്യം,മരിച്ചയാളെ തിരിച്ചറിയാൻ കഴിയാതെ പോലീസ്

മലപ്പുറം: താനൂരിൽ ഓടിക്കൊണ്ടിരിക്കുന്ന ബൈക്ക് ലോറിയിലിടിച്ച് തീപിടിച്ചു.ബൈക്ക് യാത്രക്കാരൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു.ഇടിയുടെ ആഘാതത്തിലാണ് വാഹനത്തിന് തീപിടിച്ചത്.താനൂരിലെ സ്കൂൾപടി എന്ന സ്ഥലത്താണ് അപകടം നടന്നത്. പരപ്പനങ്ങാടി ഭാ​ഗത്ത് നിന്ന് വന്ന ബൈക്കും തിരൂർ ഭാ​ഗത്ത് നിന്ന് വരികയായിരുന്ന ലോറിയും തമ്മിലാണ് കൂട്ടിയിടിച്ച് അപകടം നടന്നത്.

ലോറി തുടർന്ന് ഇലക്ട്രിക് പോസ്റ്റിലിടിച്ചു. ബൈക്ക് യാത്രക്കാരൻ ലോറിക്ക് അടിയിലായ നിലയിലായിരുന്നു. അതിന് ശേഷമാണ് ബൈക്കിനും ലോറിയുടെ ഒരു ഭാ​ഗത്തിനും തീ പിടിച്ചത്. തീ ഏറെ സമയം നീണ്ടുനിന്നു. തിരൂരിൽ നിന്നും അ​ഗ്നിശമന സേന എത്തിയാണ് തീയണച്ചത്. മരിച്ച ബൈക്ക് യാത്രികനെ ഇതുവരെ തിരിച്ചറിയാൻ പൊലീസിന് കഴിഞ്ഞിട്ടില്ല

Related Articles

Latest Articles