Muthalaq In Kerala
കോട്ടയ്‌ക്കൽ: മലപ്പുറത്ത് മുത്തലാഖ് (Muthalaq) ആവശ്യപ്പെട്ട് നവവരനെ ആക്രമിച്ച സംഭവത്തിൽ ആറുപേർ അറസ്റ്റിൽ. കോട്ടക്കൽ ചോലപ്പുറത്ത് ഷഫീഖ്, ചോലപ്പറത്ത് അബ്ദുൽ ജലീൽ, കിഴക്കേപ്പറമ്പൻ ഷംസുദ്ദീൻ, ചോലപ്പുറത്ത് ഷഫീർ, മുസ്തഫ എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് വിവാഹമോചനം ആവശ്യപ്പെട്ട് ചങ്കുവെട്ടി സ്വദേശി അബ്ദുൾ അസീബിനെ ഭാര്യയുടെ ബന്ധുക്കൾ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചത്. ക്രൂരമായ മർദ്ദനത്തിൽ വാരിയെല്ലിനും ജനനേന്ദ്രിയത്തിലുമടക്കം ഗുരുതരമായി പരിക്കേറ്റ അസീബ് കോട്ടക്കയ്‌ലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഒന്നര മാസം മുൻപായിരുന്നു അസീബ് വിവാഹിതനായത്. ഭാര്യയുമായി ചെറിയ അഭിപ്രായ ഭിന്നത മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നാണ് അസീബ് പറയുന്നത്. എന്നാൽ വിവാഹമോചനം വേണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ നിരന്തരം ഭീഷണിപ്പെടുത്തുകയും അതിന് വഴങ്ങാത്തതിനാൽ മർദ്ദിക്കുകയുമായിരുന്നു. ഭാര്യവീട്ടിലേക്ക് തട്ടിക്കൊണ്ടുപോയ അസീബിനെ സുഹൃത്തുക്കൾ അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി രക്ഷിക്കുകയായിരുന്നു. അതേസമയം ആസിഡ് അടക്കമുളളവ കൈവശം വച്ചായിരുന്നു ആക്രമണമെന്നും കഴുത്തിൽ കത്തി വച്ച് ഭീഷണിപ്പെടുത്തിയതായും അസീബ് പറഞ്ഞിരുന്നു. ഭാര്യയുടെ അടുത്ത ബന്ധുക്കളായ ഏഴംഗ സംഘമാണ് മർദ്ദിച്ചതെന്നും ഇയാൾ വ്യക്തമാക്കിയിരുന്നു.
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…