മലപ്പുറം : വളാഞ്ചേരിയില്‍ കാറില്‍ കടത്തുകയായിരുന്ന. എടപ്പാള്‍ കോലൊളമ്പ് സ്വദേശിയായ അഫ്‌സലില്‍നിന്നാണ് പണം പിടിച്ചെടുത്തത്. കുഴല്‍പ്പണം കടത്താൻ ഉപയോഗിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വളാഞ്ചേരി പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് ഇന്ന് രാവിലെ എട്ടരയോടെ കുഴല്‍പ്പണവുമായി എത്തിയ പ്രതിപിടിയിലായത്. കാറിന്റെ പിന്‍സീറ്റിനടിയിൽ ക്രമീകരിച്ചിരുന്ന രഹസ്യഅറയിലാണ് ഇയാൾ പണം ഒളിപ്പിച്ചിരുന്നത്.
കോലൊളമ്പ് നിക്ഷേപത്തട്ടിപ്പ് കേസിലെ പ്രതിയായ സിദ്ധിഖ് ആണ് ഇയാൾക്ക് പണവും വാഹനവും കൈമാറിയതെന്നാണ് പോലീസ് നല്‍കുന്നവിവരം. സഹോദരനായ കരീമിന്റെ നിര്‍ദേശപ്രകാരമാണ് സിദ്ധിഖ് ഇന്നലെ രാത്രി പണവും വാഹനവും അഫ്‌സലിന് എത്തിച്ചുനല്‍കിയത്. പിടിച്ചെടുത്ത പണവും വാഹനവും തിരൂര്‍ ജുഡീഷ്യല്‍ ഫസ്റ്റക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. പിടിച്ചെടുത്ത വാഹനം സിദ്ധിഖിന്റെ ഉടമസ്ഥതയിലുള്ളതാണ്.

