മലപ്പുറത്ത് നിപ ആശങ്ക ഒഴിയുന്നു. ഇന്ന് പുറത്തുവന്ന 17 ഫലങ്ങള്‍ കൂടി നെഗറ്റീവായി. എന്നാൽ, പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളില്‍ നിരീക്ഷണം തുടരും. നിലവില്‍ 460 പേരാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 260 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണ്.
സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ അതിര്‍ത്തികളില്‍ തമിഴ്‌നാട് പരിശോധന കര്‍ശനക്കി. അതേസമയം, വവ്വാലുകളെ നിരീക്ഷിക്കുന്നതിന് ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോക്ടർ ബാലസുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിലുള്ള സംഘം ജില്ലയിൽ എത്തിയിട്ടുണ്ട്. നിപ സംബന്ധിച്ചു സമൂഹ മാദ്ധ്യമങ്ങൾ വഴി തെറ്റായ പ്രചരണം നടത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും. അത്തരക്കാർക്കെതിരെ പൊതുജനാരോഗ്യ നിയമത്തിലെയും സൈബർ നിയമത്തിലെയും വകുപ്പുകൾ ചുമത്തി നടപടിയെടുക്കുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

