Celebrity

റോക്കി ഭായ് തിയറ്ററുകളിലുള്ളപ്പോള്‍ ഇത് പോലുള്ള കൊച്ചു സിനിമകൾ ഇറക്കുന്നത് റിസ്‍ക് അല്ലേ’? ആരാധകന്റെ ചോദ്യത്തിന് മാസ്സ് മറുപടി നൽകി രമേശ് പിഷാരടി

വിഷുകാലത്ത്‌ തിയറ്ററുകളില്‍ മലയാള സിനിമകള്‍ ഇല്ല എന്നത് അപൂര്‍വ്വമാണ്. ഇക്കുറി മലയാള സിനിമകൾ ഇല്ലാത്ത വിഷുക്കാലത്തിനാണ് മലയാള സിനിമാപ്രേമികൾ സാക്ഷ്യം വഹിച്ചത്.എന്നാൽ തിയറ്ററുകളില്‍ മറുഭാഷാ ചിത്രങ്ങള്‍ ഉണ്ടായിരുന്നു താനും. രാജമൗലിയുടെ ആര്‍ആര്‍ആറിനു ശേഷം വിജയ് നായകനായ ബീസ്റ്റും യഷ് നായകനായ കെജിഎഫ് 2 ഉും തിയറ്ററുകളില്‍ നിറഞ്ഞു നിന്നു. മലയാള സിനിമകൾ ഒരിടവേളയ്ക്കു ശേഷം ഈ വാരം മുതൽ തിയറ്ററുകളില്‍ എത്തിത്തുടങ്ങുകയാണ്.

നിതിൻ ദേവിദാസ് രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന രമേശ് പിഷാരടി നായകനാവുന്ന ‘നോ വേ ഔട്ട്’ ആണ് അതിലൊന്ന്. ഒരു സര്‍വൈവല്‍ ത്രില്ലര്‍ സിനിമയാണ് നോ വേ ഔട്ട്. ഇപ്പോളിതാ ചിത്രത്തിനെതിരെ വന്ന കംമെന്റിന് മറുപടിയുമായി എത്തിയിരിക്കുകയാണ് പിഷാരടി. യഷ് നായകനായ കെജിഎഫ് 2 തിയറ്ററുകളില്‍ വന്‍ വിജയം നേടി തുടരുമ്പോള്‍ത്തന്നെ ഈ ചിത്രം ഇറക്കണോ എന്ന ഒരു ആരാധകന്‍റെ ചോദ്യത്തിന് പിഷാരടി പറഞ്ഞ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ്.

റീലിസിന്റെ ഭാഗമായി പിഷാരടി ചിത്രത്തിന്‍റെ പ്രൊമോഷണല്‍ മെറ്റീരിയലുകള്‍ തന്‍റെ സോഷ്യല്‍ മീഡിയവഴി ഷെയര്‍ ചെയ്യാറുണ്ട്. ഫേസ്ബുക്കില്‍ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഇട്ട ഒരു പോസ്റ്റിനു താഴെയാണ് ആരാധകന്‍ തൻ്റെ ചോദ്യവുമായി എത്തിയത്. ‘കെജിഎഫ് 2 തീ മഴ സൃഷ്ടിക്കുമ്പൊ ഇതു പോലെയുള്ള കൊച്ചു സിനിമകൾ തിയറ്ററിലൊക്കെ ഇറക്കുന്നത് റിസ്ക് അല്ലേ ചേട്ടായി’ ,എന്നായിരുന്നു ആരാധകന്റെ ചോദ്യം.അതിന് മാസ്സ് മറുപടിയായിരുന്നു പിഷാരടി നൽകിയത്. ആർക്ക്; റോക്കി ഭായിക്കോ?, എന്നായിരുന്നു മറുപടി. ഇത് സോഷ്യൽമീഡിയകളിൽ വൈറലാണ്. 1700ല്‍ ഏറെ ലൈക്കുകളാണ് ഈ പ്രതികരണത്തിന് ലഭിച്ചത്. ട്രോള്‍ പേജുകളില്‍ പോലും ചോദ്യത്തിന്‍റെയും മറുപടിയുടെയും സ്ക്രീന്‍ ഷോട്ട് ആവര്‍ത്തിച്ച് പ്രത്യക്ഷപ്പെടുന്നുണ്ട്.

നിതിൻ ദേവിദാസ് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് നോ വേ ഔട്ട് . കഥാപാത്രങ്ങളായി നാല് പേര്‍ മാത്രമാണ് ചിത്രത്തിലുള്ളത്. ധർമജൻ ബോൾഗാട്ടി, ബേസിൽ ജോസഫ്, രവീണ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Meera Hari

Recent Posts

റെയ്‌സി കൊല്ലപ്പെട്ടതില്‍ ഇറാനില്‍ ആഘോഷം| എല്ലാവര്‍ക്കും ഹെലികോപ്റ്റര്‍ ദിനാശംസകള്‍ എന്ന് ട്വീറ്റ്

'ആരെങ്കിലും രക്ഷപ്പെട്ടാല്‍ എല്ലാവരും ആശങ്കപ്പെടുന്ന ചരിത്രത്തിലെ ഒരേയൊരു അപകടം' ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്നുവെന്ന വിവരങ്ങള്‍…

1 second ago

അഞ്ചാംഘട്ട വോട്ടെടുപ്പിലും തണുത്ത പ്രതികരണം! 60 ശതമാനത്തിലേറെ പോളിംഗ് പിന്നിട്ടത് മൂന്ന് മണ്ഡലങ്ങള്‍ മാത്രം;ഏറ്റവും കൂടുതല്‍ പോളിംഗ് ബാരാബങ്കി ലോക്‌സഭാ മണ്ഡലത്തില്‍

അഞ്ചാംഘട്ട ലോക്‌സഭാ തെരഞ്ഞെടുപ്പ് അവസാനിച്ചു.അഞ്ച് മണിവരെയുള്ള കണക്ക് പ്രകാരം അഞ്ചാംഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന പതിനാല് ലോക്‌സഭാ മണ്ഡലങ്ങളില്‍ 60 ശതമാനത്തിലേറെ…

7 mins ago

അവയവക്കടത്ത് കേസ്!തൃശൂര്‍ സ്വദേശി സബിത്ത് നാസർ റിമാൻഡിൽ ;കൂടുതൽ ഇരകളെന്ന് സൂചന

കൊച്ചി: അവയവക്കടത്ത് കേസില്‍ പിടിയിലായ തൃശൂര്‍ സ്വദേശി സബിത്ത് നാസറിനെ റിമാന്‍ഡ് ചെയ്തു. അങ്കമാലി സെഷന്‍സ് കോടതിയാണ് പ്രതിയെ റിമാന്‍ഡ്…

46 mins ago

ഇറാൻ പ്രസിഡന്റിന്റെ ജീവനെടുത്തത് ഈ വില്ലൻ?

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ ജീവനെടുത്തത് ഈ വില്ലൻ? പുതിയ വിവരങ്ങൾ ഇങ്ങനെ

50 mins ago

ഭീകരാക്രമണ പദ്ധതിയുമായി എത്തിയ ശ്രീലങ്കൻ പൗരന്മാർ പിടിയിലായതെങ്ങനെ

കേന്ദ്ര ഏജൻസികൾ മണത്തറിഞ്ഞു ! എൻ ഐ എയും ഗുജറാത്ത് പോലീസും ചേർന്ന് ആക്രമണ പദ്ധതി തകർത്തു

1 hour ago