Monday, May 20, 2024
spot_img

‘നോ വേ ഔട്ട്’:ത്രില്ലറില്‍ നായകനായി രമേശ് പിഷാരടി


കൊച്ചി:രമേശ് പിഷാരടി വീണ്ടും നായകനാകുന്നു. അവതാരകനും നടനുമായ രമേശ് പിഷാരടി അടുത്തിടെ സംവിധാനത്തിലായിരുന്നു കൂടുതലായി ശ്രദ്ധിച്ചിരുന്നത്. പുതുമുഖ സംവിധായകനായ നിധിന്‍ ദേവിദാസിന്റെ ചിത്രമായ നോ വേ ഔട്ട് ലാണ് അദ്ദേഹം നായകനാകുന്നത്. താരം തന്നെയാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം അറിയിച്ചത്.’ ”
ഈ ഉത്രാട ദിനത്തില്‍ ഒരു സന്തോഷ വാര്‍ത്ത പങ്കുവയ്ക്കട്ടെ, നവാഗതനായ നിധിന്‍ സംവിധാനം ചെയ്യുന്ന നോ വേ ഔട്ട് എന്ന് ചിത്രത്തില്‍ ഞാന്‍ നായകനാകുന്നു’ പിഷാരടി തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ കുറിച്ചു.”

കൊച്ചിയിലാണ് സിനിമയുടെ ഷൂട്ടിങ്. ഇന്ന് മുതല്‍ ഷൂട്ടിങ് തുടങ്ങിയിട്ടുണ്ട്. റിമോ എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ റിമോഷ് എംഎസ് ആണ് നിര്‍മാതാവ്.ത്രില്ലര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ചിത്രമാണ് ഇത്. ബേസില്‍ ജോസഫ് ,ജൂണ്‍ ഫെയിം രവീണ എന്നിവരാണ് രമേശ് പിഷാരടിക്കൊപ്പം പ്രധാന കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്യുന്നത്.നിധിന്‍ ദേവിദാസ് തന്നെയാണ് തിരക്കഥ. സംഗീതം കെ.ആര്‍ രാഹുല്‍. ത്രില്ലര്‍ സിനിമയില്‍ പിഷാരടി ആദ്യമായാണ് വേഷമിടുന്നത്.

Related Articles

Latest Articles