malayalam-script-writer-john-paul-funeral-
മലയാള ചലച്ചിത്ര ലോകത്തെ വിഖ്യാത തിരക്കഥാകൃത്തും നിര്‍മ്മാതാവുമായ ജോണ്‍പോള്‍ യാത്രയായി. കൊച്ചി എളംകുളം പള്ളിയിൽ സംസ്ഥാന സർക്കാർ ബഹുമതികളോടെ അദ്ദേഹത്തിന്‍റെ സംസ്കാരചടങ്ങുകൾ നടന്നു.
കൊച്ചിയെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയോടെയാണ് ജോണ്‍ പോള്‍ അന്തരിച്ചത്. കഴിഞ്ഞ രണ്ട് മാസത്തോളമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം ഉച്ചയ്‌ക്ക് 1.02നായിരുന്നു.
വൃക്കരോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ ശരീരത്തില്‍ ഓക്‌സിജന്റെ അളവ് കുറയുകയും അല്‍പസമയം മുന്‍പ് അന്ത്യം സംഭവിക്കുകയുമായിരുന്നു. നൂറിലധികം ചിത്രങ്ങളുടെ തിരക്കഥയെഴുതിയയാളാണ് ജോണ്‍ പോള്‍. വായനയും ചിന്തയും സമന്വയിപ്പിച്ച അതുല്യ പ്രതിഭയായിരുന്നു അദ്ദേഹം.
ഇന്ന് എറണാകുളം ടൗൺ ഹാളിലെ പൊതുദർശനത്തിൽ സിനിമ സാംസ്കാരിക രാഷ്ട്രീയ മേഖലയിലെ നിരവധി പേർ അന്ത്യാജ്ഞലി അര്‍പ്പിക്കാനെത്തി. തുടർന്ന് കൊച്ചി എളംകുളത്തെ സെന്‍റ് മേരീസ് സുനോറോ സിംഹാസന പള്ളിയില്‍ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു മലയാളത്തിന്‍റെ ഇതിഹാസ കഥാകാരന്‍റെ സംസ്കാര ചടങ്ങുകൾ നടന്നത്.
അതേസമയം യാക്കോബായ സുറിയാനി സഭ മെത്രോപൊലീത്തൻ ട്രസ്റ്റി ജോസഫ് മോർ ഗ്രിഗോറിയോസ് സംസ്കാര ചടങ്ങുകൾക്ക് നേതൃത്വം നൽകി. തുടർന്ന് രാവിലെ മുതൽ മരടിലെ വീട്ടിലും, ചാവറ കൾച്ചറൽ സെന്‍ററിലും, ടൗൺ ഹാളിലും നടന്ന പൊതുദർശനത്തിൽ നിരവധി പേർ പ്രിയ ‘അങ്കിൾ ജോണി’ന് അന്ത്യാഭിവാദനം അര്‍പ്പിക്കാനെത്തിയിരുന്നു.
പ്രമുഖ എഴുത്തുകാരനും സാഹിത്യ പ്രവർത്തകനുമായ വേണു വടക്കേടത്തിന്റെ ആത്മകഥയായ സ്നേഹപൂർവ്വം വേണു പ്രകാശനം ചെയ്‌തു. തിരുവനന്തപുരം ഭാരത് ഭവനിൽ നടന്ന…
കൗൺസിലറുടെ ഫയലുകൾ കക്കൂസിൽ ! എം എൽ എയും സംഘവും ഓഫീസിൽ സ്വൈര വിഹാരം നടത്തുന്നു ! ലക്ഷങ്ങൾ അലവൻസ്…
വി കെ പ്രശാന്ത് രാഷ്ട്രീയ മര്യാദ കാട്ടിയില്ല ! ശ്രീലേഖയുടെ അഭ്യർത്ഥന അനാവശ്യ രാഷ്ട്രീയ വിവാദത്തിന് ഉപയോഗിച്ചു. കഴിഞ്ഞ അഞ്ചുവർഷം…
ഓഫീസ് കെട്ടിടത്തിന്റെ അസൗകര്യം ചൂണ്ടിക്കാണിച്ചതിന് മേയറും എംഎൽഎയും ചേർന്ന് വിഷയത്തെ വളച്ചൊടിച്ചുവെന്ന ആരോപണവുമായി മുൻ കൗൺസിലറും വനിതാ പ്രതിനിധിയും രംഗത്ത്.…
ഇങ്ങനെയാണ് എല്ലാ കെട്ടിടങ്ങളും വാടകയ്ക്ക് നൽകിയിരിക്കുന്നതെങ്കിൽ നടന്നിരിക്കുന്നത് വൻ അഴിമതി ! കോടികളുടെ വരുമാന ചോർച്ച ! എല്ലാ വാടകക്കരാറുകളും…
2025-ലെ അവസാന മൻ കി ബാത്തിലൂടെ ഭാരതം ഈ വർഷം കൈവരിച്ച വിസ്മയിപ്പിക്കുന്ന നേട്ടങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്…