Friday, May 17, 2024
spot_img

ജോണ്‍ പോൾ യാത്രയായി: അന്ത്യാജ്ഞലി അർപ്പിച്ച് ആയിരങ്ങൾ

മലയാള ചലച്ചിത്ര ലോകത്തെ വിഖ്യാത തിരക്കഥാകൃത്തും നിര്‍മ്മാതാവുമായ ജോണ്‍പോള്‍ യാത്രയായി. കൊച്ചി എളംകുളം പള്ളിയിൽ സംസ്ഥാന സർക്കാർ ബഹുമതികളോടെ അദ്ദേഹത്തിന്‍റെ സംസ്കാരചടങ്ങുകൾ നടന്നു.

കൊച്ചിയെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയോടെയാണ് ജോണ്‍ പോള്‍ അന്തരിച്ചത്. കഴിഞ്ഞ രണ്ട് മാസത്തോളമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം ഉച്ചയ്‌ക്ക് 1.02നായിരുന്നു.

വൃക്കരോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ ശരീരത്തില്‍ ഓക്‌സിജന്റെ അളവ് കുറയുകയും അല്‍പസമയം മുന്‍പ് അന്ത്യം സംഭവിക്കുകയുമായിരുന്നു. നൂറിലധികം ചിത്രങ്ങളുടെ തിരക്കഥയെഴുതിയയാളാണ് ജോണ്‍ പോള്‍. വായനയും ചിന്തയും സമന്വയിപ്പിച്ച അതുല്യ പ്രതിഭയായിരുന്നു അദ്ദേഹം.

ഇന്ന് എറണാകുളം ടൗൺ ഹാളിലെ പൊതുദർശനത്തിൽ സിനിമ സാംസ്കാരിക രാഷ്ട്രീയ മേഖലയിലെ നിരവധി പേർ അന്ത്യാജ്ഞലി അര്‍പ്പിക്കാനെത്തി. തുടർന്ന് കൊച്ചി എളംകുളത്തെ സെന്‍റ് മേരീസ് സുനോറോ സിംഹാസന പള്ളിയില്‍ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു മലയാളത്തിന്‍റെ ഇതിഹാസ കഥാകാരന്‍റെ സംസ്കാര ചടങ്ങുകൾ നടന്നത്.

അതേസമയം യാക്കോബായ സുറിയാനി സഭ മെത്രോപൊലീത്തൻ ട്രസ്റ്റി ജോസഫ് മോർ ഗ്രിഗോറിയോസ് സംസ്കാര ചടങ്ങുകൾക്ക് നേതൃത്വം നൽകി. തുടർന്ന് രാവിലെ മുതൽ മരടിലെ വീട്ടിലും, ചാവറ കൾച്ചറൽ സെന്‍ററിലും, ടൗൺ ഹാളിലും നടന്ന പൊതുദർശനത്തിൽ നിരവധി പേർ പ്രിയ ‘അങ്കിൾ ജോണി’ന് അന്ത്യാഭിവാദനം അര്‍പ്പിക്കാനെത്തിയിരുന്നു.

Related Articles

Latest Articles