Friday, December 19, 2025

പ്രതീക്ഷയുടെ തിരുവോണ ദിനം, ആഘോഷങ്ങൾ കരുതലോടെ വീടുകളിൽ മാത്രം

സമൃദ്ധിയുടെ ഓർമ്മപുതുക്കി ഇന്ന് തിരുവോണം. സന്തോഷത്തിൻറെയും സമൃദ്ധിയുടെയും ഉത്സവത്തിലാണ് മലയാളികൾ. ഇക്കുറിയും ആഘോഷങ്ങളില്ലാത്തതാണ് മലയാളിയുടെ ഓണക്കാലം. തൃക്കാക്കരയടക്കമുള്ള ക്ഷേത്രങ്ങളിലെ ഉത്സവങ്ങൾ ചടങ്ങാകും. മഹാമാരിക്കാലത്തെ ഉത്സവം ഇക്കുറിയും മനസ്സിലും വീട്ടകങ്ങളിലുമായി ഒതുങ്ങും. മഹാമാരിയുടെ പിടിയിൽ നിന്ന് തിരിച്ചുവരുന്ന മലയാളിക്ക് അതിജീവനത്തിന്റേതാണ് ഈ തിരുവോണപ്പുലരി. പൂവിളിയും പുലിയിറക്കവും പൂക്കളമത്സരവും പന്തുകളിയും, ജലമേളകളും ഇത്തവണയും ഉണ്ടായില്ല. സ്കൂൾ മുറ്റത്തെ മിഠായി പെറുക്കലും കാമ്പസ് യൂണിയൻ ഓണാഘോഷത്തിലെ കമ്പവലിയുടെ ആവേശപ്പെരുക്കവും ഉണ്ടായില്ല. എങ്കിലും പ്രതീക്ഷയോടെ നാം ഓണത്തെ വരവേറ്റു. ഇത്തവണ കൂടി അങ്ങനെ ഓണത്തെ വരവേൽക്കുകയാണ് മലയാളികൾ.

എന്നാൽ ആരില്‍ നിന്നും ആരിലേക്കും രോഗം വരാം. വീട്ടിലെ ഒരാള്‍ക്ക് കോവിഡ് വന്നാല്‍ അയാളില്‍ നിന്നും മറ്റുള്ളവരിലേക്ക് രോഗം പടരുന്ന അവസ്ഥയാണുള്ളത്. കോവിഡ് കാലമായതിനാല്‍ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും ഒത്തുകൂടലുകള്‍ പരമാവധി കുറയ്ക്കണം. വീട്ടില്‍ അതിഥികളെത്തിയാല്‍ മാസ്‌ക് നിര്‍ബന്ധമാക്കുക. വന്നയുടന്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകേണ്ടതാണ്.

Onam
Onam

പ്രായമായവരോടും ചെറിയ കുട്ടികളോടും സ്പര്‍ശിച്ചു കൊണ്ടുള്ള സ്നേഹ പ്രകടനം ഒഴിവാക്കുക. ഇവര്‍ക്ക് വിരുന്നുകാരില്‍ നിന്നും രോഗം വന്നാല്‍ അത് തീരാദു:ഖമാകും. ഭക്ഷണം കഴിക്കുമ്പോഴാണ് രോഗം പടരാന്‍ സാധ്യത കൂടുതല്‍. അതിനാല്‍ സാമൂഹിക അകലം പാലിച്ച് സദ്യയ്ക്ക് ഇലയിടണം. ലക്ഷണമില്ലാത്തവരില്‍ നിന്നും വാക്സിന്‍ എടുത്തവരില്‍ നിന്നുപോലും രോഗം പകരാം എന്നതിനാല്‍ പല കുടുംബങ്ങളില്‍ നിന്നുള്ളവര്‍ ഒരേസമയം ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.

ലോകമെങ്ങുമുള്ള എല്ലാ മലയാളികൾക്കും തത്വമയിയുടെ ഓണാശംസകൾ.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles