ആദം ജോസഫ് കാവുംമുകത്ത്
ബര്‍ലിന്‍ : ഈ മാസം ഒന്നു മുതല്‍ ബര്‍ലിനില്‍ നിന്നും കാണാതായ മലയാളി വിദ്യാർത്ഥിയെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ബര്‍ലിന്‍ ആര്ഡേന് സർവ്വകലാശാലയിൽ സൈബര്‍ സെക്യൂരിറ്റിയില്‍ മാസ്റ്റേഴ്സ് വിദ്യാർഥിയായിരുന്ന ആദം ജോസഫ് കാവുംമുകത്തിനെയാണ് (30) മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലയാളി ആഫ്രിക്കന്‍ വംശജനാണെന്നാണ് വിവരം.
ബര്‍ലിന്‍, റെയ്നിക്കെന്‍ഡോര്‍ഫിലാണ് ആദം താമസിച്ചിരുന്നത്. മാവേലിക്കര സ്വദേശിയായ ആദം ബഹ്റൈനിലാണ് ജനിച്ചത്. അതേസമയം റെയ്നിക്കെന്‍ഡോര്‍ഫില്‍ ഒരാളെ കൊലപ്പെടുത്തിയെന്ന് പോലീസിനോട് സമ്മതിച്ച 28 കാരന് ഇപ്പോള്‍ കസ്ററഡിയിലാണ്. നരഹത്യയുടെ പേരില്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫിസ് ഇയാൾക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ആദത്തിന് ഒന്നിലധികം തവണ കുത്തേറ്റിട്ടുണ്ടെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ ഓഫിസ് വ്യക്തമാക്കി. കത്തികൊണ്ട് മുറിവേറ്റാണ് യുവാവ് മരിച്ചതെന്ന് പോസ്ററ്മോര്‍ട്ടത്തിൽ കണ്ടെത്തി. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.
രാജ്യത്തിന്റെ ഉന്നത നേതൃത്വങ്ങൾ തമ്മിലുള്ള സൗഹൃദപരമായ കൂടിക്കാഴ്ചയും പരസ്പര സ്നേഹപ്രകടനങ്ങളും ദേശീയ രാഷ്ട്രീയത്തിൽ ഏറെ ശ്രദ്ധേയമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും…
സനാതന ആത്മീയ സംസ്കൃതിയുടെയും തന്ത്രിക പൈതൃകത്തിന്റെയും സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന അഖിലകേരള തന്ത്രിമണ്ഡലം തിരുവനന്തപുരം ജില്ലാ ഘടകത്തിന്റെ 12-ാമത് വാർഷിക സമ്മേളനവും…
പ്രമുഖ ചലച്ചിത്ര താരം വിവേക് ഒബ്റോയ് തന്റെ കരിയറിലെ ഏറ്റവും വലിയൊരു മാതൃകാപരമായ തീരുമാനത്തിലൂടെ സാമൂഹിക പ്രതിബദ്ധതയുടെ പ്രതീകമായി മാറുന്നു.…
ജാർഖണ്ഡിലെ റാഞ്ചിയിൽ ആദിവാസി അവകാശ പ്രവർത്തക നിഷാ കുമാരി ഭഗത്തിന്റെ മരണവുമായി ബന്ധപ്പെട്ട് വലിയ രാഷ്ട്രീയ വിവാദം ഉയരുന്നു. മരണത്തിന്…
കായംകുളം: അഞ്ചര വർഷത്തോളം നിശ്ചലമായി കിടന്ന കായംകുളം എൻ.ടി.പി.സി താപവൈദ്യുത നിലയത്തിൽ വീണ്ടും വൈദ്യുതി ഉത്പാദനം ആരംഭിച്ചത് കേരളത്തിന്റെ ഊർജ്ജമേഖലയിൽ…
പശ്ചിമ ബംഗാളിൽ വ്യവസായ അന്തരീക്ഷം പുനഃസ്ഥാപിക്കാനും നിക്ഷേപകരുടെ ആത്മവിശ്വാസം വീണ്ടെടുക്കാനുമായി പുതിയ 'ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ പോളിസി 2026' പ്രഖ്യാപിച്ച് പശ്ചിമ…