പനജി : പതിനാല് മാസം പ്രായമുള്ള മകളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം നദിയില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ച വീട്ടമ്മയെ സ്ഥലത്തുണ്ടായിരുന്നവര്‍ രക്ഷപ്പെടുത്തി പോലീസില്‍ ഏല്‍പ്പിച്ചു. ഇവര്‍ ഗോവ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. വര്‍ഷങ്ങളായി വാസ്കോയില്‍ താമസിക്കുന്ന മലയാളിയായ നിമിഷ വത്സന് (36) ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ ആറോടെ മഡ്ഗാവ്-പനജി ദേശീയപാതയിലെ സുവാരി പാലത്തില്‍നിന്ന് നദിയിലേക്ക് ചാടുകയായിരുന്നു. പുതിയ പാലം പണിയില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളാണ് ഇവരെ രക്ഷിച്ചത്.
രണ്ടുവര്‍ഷം മുന്‍പാണ് നിമിഷ വിവാഹിതയായത്. ജര്‍മനിയില്‍ ജോലിയുള്ള നീലേഷ് ഗോണേയാണ് ഭര്‍ത്താവ്. രണ്ടുപേരും ജര്‍മനിയില്‍ ജോലി ചെയ്യുകയായിരുന്നു. ഒന്നരമാസം മുന്‍പാണ് നിമിഷ കുഞ്ഞുമായി ഗോവയിലെ വീട്ടിലെത്തിയത്. കഴിഞ്ഞ ദിവസം രാത്രി 11 മണിവരെ നിമിഷയും അച്ഛനും ഇവരുടെ ഒരു ബന്ധുവും വര്‍ത്തമാനം പറഞ്ഞിരുന്നു. ആറുമണിയോടുകൂടി നിമിഷ അഞ്ച് കിലോമീറ്റര്‍ ദൂരെയുള്ള പാലത്തിലേക്ക് കാര്‍ ഓടിച്ചുപോയി. കാര്‍ പാലത്തില്‍ നിര്‍ത്തിയശേഷം നദിയിലേക്ക് ചാടി.
പാലം ജോലിക്കാര്‍ അറിയിച്ചതിനെതുടര്‍ന്ന് പോലീസ് വീട്ടിലേക്ക് വിളിച്ച് അച്ഛനോട് അന്വേഷിച്ചു. അച്ഛന് മുറിയില്‍ പോയി നോക്കിയപ്പോഴാണ് കുഞ്ഞ് മരിച്ചുകിടക്കുന്നതായി കണ്ടത്. പിന്നീട് പോലീസെത്തി പരിശോധന നടത്തി. നിമിഷയ്ക്കെതിരേ കൊലക്കുറ്റത്തിന് കേസ് എടുത്തതായി പോലീസ് പറഞ്ഞു.
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…