പ്രതീകാത്മക ചിത്രം
മാൽഡ: പശ്ചിമ ബംഗാളിലെ മാൽഡയിൽ വോട്ടർ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട ഡ്യൂട്ടിക്കെത്തിയ ഏഴ് ജുഡീഷ്യൽ ഓഫീസർമാരെ ഒമ്പത് മണിക്കൂറോളം ബന്ദികളാക്കിയ സംഭവത്തിൽ അന്വേഷണം ഏറ്റെടുത്ത് ദേശീയ അന്വേഷണ ഏജൻസ. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരം കേസ് ഏറ്റെടുത്ത എൻഐഎയുടെ പ്രത്യേക സംഘം ഇന്ന് മാൽഡയിലെത്തി അന്വേഷണം ആരംഭിക്കും. ക്രമസമാധാന പാലനത്തിൽ മമതാ ബാനർജി സർക്കാർ പൂർണ്ണ പരാജയമാണെന്ന് സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചതിന് പിന്നാലെയാണ് കേസ് കേന്ദ്ര ഏജൻസിക്ക് കൈമാറിയത്.
മാൽഡയിലെ കാലിയാചക്ക് ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസിൽ ബുധനാഴ്ചയായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. പ്രത്യേക വോട്ടർ പട്ടിക പരിഷ്കരണ പ്രക്രിയയ്ക്കിടെ പേരുകൾ വെട്ടിമാറ്റിയെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. മൂന്ന് സ്ത്രീകൾ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ ഒരു മുറിക്കുള്ളിൽ തടഞ്ഞുവെച്ച പ്രതിഷേധക്കാർ അർദ്ധരാത്രിയോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഒടുവിൽ കേന്ദ്ര സുരക്ഷാ സേന എത്തിയാണ് ഉദ്യോഗസ്ഥരെ മോചിപ്പിച്ചത്. സംഭവത്തിൽ സ്വമേധയാ കേസെടുത്ത സുപ്രീം കോടതി ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരോട് വിശദീകരണം തേടിയിട്ടുണ്ട്. ജുഡീഷ്യൽ ഓഫീസർമാർക്ക് നേരെയുള്ള അതിക്രമം കോടതിയുടെ അധികാരത്തെ വെല്ലുവിളിക്കുന്നതിന് തുല്യമാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…