2022 ഡിസംബർ അവസാനമാണ് പുറത്തിറങ്ങിയതെങ്കിലും പുതുവർഷത്തിൽ വൻ ഹിറ്റ് സ്വന്തമാക്കിയിരിക്കുകയാണ് ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്ത ‘മാളികപ്പുറം’. ഡിസംബര്‍ 30 ന് കേരളത്തിലെ 145 സ്ക്രീനുകളിലെ റിലീസോടെ പ്രദര്‍ശനം ആരംഭിച്ച ചിത്രം പിന്നാലെ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലേക്കും വിദേശ മാര്‍ക്കറ്റുകളിലേക്കും എത്തുകയായിരുന്നു.കേരളത്തില്‍ 145 സ്ക്രീനുകളില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രം നാലാം വാരത്തിലേക്ക് കടന്നപ്പോള്‍ 233 സ്ക്രീനുകളിലായാണ് നിലവില്‍ പ്രദര്‍ശിപ്പിക്കുന്നത്
ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം 50 കോടി നേടിയതായാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. തമിഴ് പൊങ്കല്‍ റിലീസുകള്‍ അടക്കം എത്തിയിട്ടും നാലാം വാരത്തില്‍ സ്ക്രീന്‍ കൌണ്ട് വര്‍ധിപ്പിച്ചത് അപൂര്‍വ്വ പ്രതിഭാസമായാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍. അതേസമയം ചിത്രത്തിന്റെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി പതിപ്പുകള്‍ അടുത്ത വാരം തിയറ്ററുകളില്‍ എത്തുകയാണ്. ഇതരഭാഷാ പതിപ്പുകള്‍ക്കും പ്രേക്ഷകരെ നേടാനായാല്‍ ഇന്ത്യന്‍ സിനിമയിലെ തന്നെ ഈ വര്‍ഷത്തെ വലിയ വിജയങ്ങളില്‍ ഒന്നായി മാറും മാളികപ്പുറം. ജനുവരി 26 ന് ആണ് ഇതര ഭാഷാ പതിപ്പുകളുടെ റിലീസ്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കള്ളക്കടൽ മുന്നറിയിപ്പ്. കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും ഓറഞ്ച് അലർട്ട് തുടരുകയാണ്. ഇന്ന് 3.30…
ലക്നൗ: രാംലല്ലക്ക് മുന്നിൽ സാഷ്ടാംഗം പ്രണമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനുവരി 22ന് നടന്ന പ്രാണപ്രതിഷ്ഠാ ചടങ്ങിന് ശേഷം ആദ്യമായി അയോദ്ധ്യയിലെ…
ഇതാണ് അയോദ്ധ്യ ശ്രീ രാമക്ഷേത്രത്തിന്റെ പവർ! ഉത്തർപ്രദേശ് കുതിക്കുന്നു|UP
തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും ഭർത്താവും എംഎൽഎയുമായ സച്ചിൻ ദേവിനുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കെഎസ്ആർടിസി ഡ്രൈവർ യദു നൽകിയ ഹർജി ഇന്ന്…
തിരുവനന്തപുരം: മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്, മകള്‍ വീണാ വിജയന് എന്നിവര്‍ക്കെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മാത്യു കുഴല്നാടന് എംഎല്‍എ…
ഭാരതം ഇനി ആഗോള ഡ്രോണ്‍ നിര്‍മ്മാണ, സാങ്കേതിക കേന്ദ്രം !