ദില്ലി : ശശി തരൂറുമായി താരതമ്യം ചെയ്യുന്നതിൽ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ അതൃപ്ത്തി പ്രകടിപ്പിച്ചു. കോണ്‍ഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പില്‍ അധികാര വികേന്ദ്രീകരണത്തിനായുള്ള ശശി തരൂരിന്റെ പദ്ധതിയെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ഖാര്‍ഗെയുടെ മറുപടി. പാര്‍ട്ടിയുടെ പ്രവര്‍ത്തനരീതി പരിഷ്‌കരിക്കാനുള്ള തരൂരിന്റെ പ്രകടനപത്രികയെ കുറിച്ച് സംസാരിക്കവെ, ബ്ലോക്ക് പ്രസിഡന്റില്‍ നിന്ന് ഈ നിലയിലേക്ക് ഞാന്‍ സ്വന്തം നിലയിലാണ് എത്തിയതെന്നും ശശി തരൂര്‍ ആ സമയത്ത് അവിടെ ഉണ്ടായിരുന്നോ എന്നും അദ്ദേഹം ചോദിച്ചു.
തന്റെ പ്രകടനപത്രികയുമായി മുന്നോട്ട് പോകാന്‍ തരൂരിന് പൂര്‍ണ സ്വാതന്ത്ര്യമുണ്ടെന്നും എന്നാല്‍ ഉദയ്പൂര്‍ പ്രഖ്യാപനത്തില്‍ എടുത്ത തീരുമാനങ്ങള്‍ നടപ്പിലാക്കുകയാണ് തന്റെ അജണ്ടയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാ മുതിര്‍ന്ന നേതാക്കളുമായും വിദഗ്ധരുമായും കൂടിയാലോചിച്ച ശേഷമാണ് ആ പ്രഖ്യാപനങ്ങള്‍ നടത്തിയതെന്നും ഖാര്‍ഗെ പറഞ്ഞു.നിലവിലെ പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ കോണ്‍ഗ്രസിന് പുതിയ മുഖങ്ങള്‍ ആവശ്യമുണ്ടോ എന്ന ചോദ്യത്തിന്, പാര്‍ട്ടിയില്‍ ആര് ആരാണെന്ന് അറിയാവുന്ന സംഘടനാ പ്രവര്‍ത്തകനാണ് താനെന്നും അവരുടെ സേവനം ആവശ്യമുള്ളിടത്ത് സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അബുദാബിയിൽ നടന്ന വാഹനാപകടത്തിൽ സഹോദരങ്ങളായ മൂന്ന് കുട്ടികളടക്കം നാല് മലയാളികൾ മരിച്ചു. മലപ്പുറം തൃപ്പനച്ചി കിഴിശ്ശേരി അബ്ദുൽലത്തീഫ്- റുക്‌സാന ദമ്പതികളുടെ…
‘അബ്സൊല്യൂട്ട് റിസോൾവ്’ എന്ന സൈനിക ദൗത്യത്തിലൂടെയാണ് വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയേയും അമേരിക്ക ബന്ദികളാക്കിയത്. അമേരിക്കൻ സൈന്യത്തിന്റെ 150…
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും അമേരിക്കൻ സൈന്യം പിടികൂടി ന്യൂയോർക്കിലെത്തിച്ചതിന് പിന്നാലെ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ സംഘർഷാവസ്ഥ പുകയുന്നു.…
ചണ്ഡിഗഡ്: പഞ്ചാബിലും ചണ്ഡിഗഡിലും ശൈത്യതരംഗവും കനത്ത മൂടൽമഞ്ഞും കാരണം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജനുവരി 6 വരെ ഓറഞ്ച് അലർട്ട്…
അമൃത്സർ: പഞ്ചാബിലെ അമൃത്സറിൽ ആം ആദ്മി പാർട്ടിയുടെ പ്രാദേശിക നേതാവിനെ വെടിവെച്ചു കൊന്നു. ഗ്രാമത്തലവൻ കൂടിയായ ജർമൽ സിങാണ് കൊല്ലപ്പെട്ടത്.…
സുക്മ : ഛത്തീസ്ഗഢിലെ സുക്മയിലുണ്ടായ ശക്തമായ ഏറ്റുമുട്ടലിൽ അഞ്ച് സ്ത്രീകൾ ഉൾപ്പെടെ 12 കമ്മ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാസേന .…