Monday, December 15, 2025

അതിർത്തി രക്ഷാസേനയുടെ അധികാരം വർദ്ധിപ്പിക്കരുതെന്ന് മമതയും ഛന്നിയും | Mamata Banerjee

ചൈന അഫ്ഗാനിസ്ഥാനില്‍ പിടുമുറുക്കാന്‍ നോക്കുകയാണ്.ചൈന അഫ്ഗാനില്‍ സ്വാധീനം ഉറപ്പിക്കുന്നത് തീര്‍ച്ചയായും ഇന്ത്യക്ക് വെല്ലുവിളിയാണ്.നമ്മളുമായി ചരിത്രപരമായി തന്നെ നല്ല സൗഹൃദ ബന്ധമുള്ള ബംഗ്ലാദേശ് നേപ്പാള്‍ ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ ചൈന അവരുടെ സ്വാധീനം വര്‍ധിപ്പിക്കുകയാണ്..സാമ്പത്തിക സഹായം സൈനിക സഹായം തുടങ്ങിയ തന്ദ്രങ്ങളാണ് അവര്‍ ഉപയോഗിക്കുന്നത്. അതെപോലെ ചൈന പാക്കിസ്ഥാന്‍ അച്ചുതണ്ട് നമ്മളെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയാണ്.കശ്മീരില്‍ വിഘടനവാദം നടത്താന്‍ പാക്കിസ്ഥാന് ആയുധങ്ങള്‍ നല്‍കുന്ന ചൈനയുടെ നിലപാട് ഇന്ത്യവിരുദ്ധമാണെന്ന് അര്‍ഥശങ്കയ്ക്കിടയില്ലാതെ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് പറഞ്ഞിട്ടുണ്ട്.

ഒരു സൂപ്പര്‍ പവര്‍ ആണ് തങ്ങള്‍ എന്ന മാനസികാവസ്ഥയോടാണ് ചൈന പെരുമാറുന്നത്.ചൈനയുടെ ഈ മനോഭാവം ഏഷ്യക്ക് മാത്രമല്ല ലോകത്തിന് തനന്നെ ഭീഷണിയാവുന്ന നിലയിലാണ് കാര്യങ്ങള്‍ പോകുന്നത്. ചൈനയുടെ സാമ്രജ്യത്ത പ്രവണത അവസനിപ്പിക്കേണ്ടത് അത്യാവശ്യമായി തീരുകയാണ്. അമേരിക്ക ്അഫ്ഗാനിസ്ഥാനില്‍ നിന്നും പിന്‍മാറിയ സാഹചര്യം മുതലെടുത്ത് കൊണ്ട് ആ രാജ്യത്ത് എങ്ങനെയെങ്കിലും ആധിപത്യം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചൈന പ്രവര്‍ത്തിക്കുന്നത്.താലിബാനെ പോലെ അങ്ങേയറ്റത്തെ കാടന്‍ നിലപാടുകള്‍ വച്ച്പുലര്‍ത്തുന്ന തീവ്രവാദ സംഘടനയ്ക്ക് പണവും ആയുധവും മോക്കെ നല്‍കുന്നതിന് യാതൊരും വിഷമവുംമില്ലാത്ത ഒരു ഭരണകൂടമാണ് ചൈനയിലുള്ളത്.


താലിബാന് എല്ലാ സഹായവും വാഗ്ധാനം ചെയ്തിരിക്കുകയാണ് ചൈന..്അഫ്ഗാന്‍ ഉപ പ്രധാനമന്ത്രി മുല്ലാ ബരാദരും ചൈനീസ് വിദേശകാര്യമന്ത്രിയും തമ്മില്‍ ദേഹയില്‍ കൂടികാഴ്ച നടത്തിയപ്പോഴാണ് ഈ വാഗ്ധാനം ഉണ്ടായത്.അഷറഫ് ഗനി സര്‍ക്കാരിലും ഹമീദ് കര്‍സായി സര്‍ക്കാരിലുമെക്കെ ഇന്ത്യയ്ക്ക് നല്ല സ്വാധീനമാണുണ്ടായിരുന്നത്.ഒരുപാട് നിക്ഷേപങ്ങളും ഇന്ത്യനടത്തിയതാണ്.അഫ്ഗാനില്‍ ഇന്ത്യ വിരുദ്ധ ശക്തികള്‍ രൂപം കൊള്ളുന്നത് ഇന്ത്യയുടെ സുരക്ഷയ്ക്ക് വെല്ലുവിളിയാണ്.പാക്കിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തീവ്രവാദികള്‍ക്ക് ഒളിത്തവാളമായി മാറാനുള്ള സാഹചര്യമാണ് ഉണ്ടാകുക.ഈ ഒരു സാഹചര്യത്തില്‍ വളരെ ഊര്‍ജിതമായി ഇന്ത്യയുടെ സുരക്ഷ ശക്തമാക്കുക അത്യന്താപേക്ഷിതമായി മാറിയിരിക്കുകയാണ്

Related Articles

Latest Articles