India

“ജനഗണമന പാടിയപ്പോൾ എഴുന്നേറ്റില്ല”; ദേശീയഗാനത്തെ അവഹേളിച്ച് മമതാ ബാനർജി; പ്രതിഷേധാഗ്നി പടരുന്നു

മുംബൈ: ജയ് ശ്രീറാം വിവാദത്തിന് പിന്നാലെ മമതാ ബാനർജി (Mamata Banerjee) ദേശീയഗാനത്തെയും അവഹേളിച്ചതായി പരാതി. മുംബൈയിലെ ബിജെപി നേതാവാണ് ബംഗാൾ മുഖ്യമന്ത്രിയ്‌ക്കെതിരെ പരാതി നൽകിയത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. മുംബൈയിൽ നടന്ന വാർത്താസമ്മേളനത്തിനെത്തിയപ്പോഴായിരുന്നു മമത ദേശീയ ഗാനത്തോട് മര്യാദകേട് കാണിച്ചത്. വാർത്താ സമ്മേളനത്തിന് മുന്നോടിയായി കോൺഫറൻസ് ഹാളിൽ ദേശീയ ഗാനം ആലപിച്ചിരുന്നു. എന്നാൽ മമതാ ബാനർജി ഇത് വകവയ്‌ക്കാതെ സംസാരിക്കാൻ തുടങ്ങുകയായിരുന്നു.

സംഭവത്തിൽ മമതയ്‌ക്കെതിരെ ബിജെപി നേതാക്കളിൽ നിന്നും ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
സമ്മേളനത്തിനെത്തിയ മാധ്യമ പ്രവർത്തകരും മറ്റുള്ളവരും എഴുന്നേറ്റ് നിന്നു. എന്നാൽ കസേരയിൽ നിന്നും എഴുന്നേൽക്കാതിരുന്ന മമതാ ബാനർജി ഇരുന്നുകൊണ്ടുതന്നെ ദേശീയ ഗാനത്തിന്റെ അഞ്ചാറ് വരിമാത്രം പാടി അവസാനിപ്പിക്കുകയായിരുന്നു. എഴുന്നേറ്റ് നിൽക്കാത്തത് മറ്റ് നേതാക്കൾ ചൂണ്ടിക്കാട്ടിയെങ്കിലും മമത ഇത് അവഗണിച്ചു. ദേശീയ ഗാനത്തോട് അപമര്യാദയായി പെരുമാറുന്ന മമതാ ബാനർജിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലുൾപ്പെടെ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെയാണ് ബിജെപി നേതാവ് പോലീസിൽ പരാതി നൽകിയത്.

ഇന്ത്യൻ ദേശീയതയുടെ പ്രധാനമുഖ മുദ്രയാണ് ദേശീയഗാനമെന്ന് ബിജെപി നേതാവ് അമിത് മാളവ്യ പറഞ്ഞു. സമൂഹത്തിലെ പ്രധാന സ്ഥാനത്ത് തുടരുന്നവർ ദേശീയ ഗാനത്തെ നിന്ദിക്കരുത്. ദേശീയ ഗാനത്തെ വികലമാക്കി പാടി മമതാ ബാനർജി ഇത് ചെയ്തുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. അതേസമയം ദേശീയഗാനത്തോട് അപമര്യാദയായി പെരുമാറിയ മമതാ ബാനർജിയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി ബംഗാൾ ഘടകവും രംഗത്ത് എത്തിയിട്ടുണ്ട്. മുഖ്യമന്ത്രി എന്ന നിലയിൽ മമതാ ബാനർജി ബംഗാളിന്റെയും, രാജ്യത്തിന്റെയും സംസ്‌കാരത്തെ അപമാനിച്ചുവെന്നും, ദേശീയ ഗാനത്തെ അപമാനിച്ചതിലൂടെ രവീന്ദ്രനാഥാ ടാഗോറിനെ അധിക്ഷേപിച്ചുവെന്നും ബംഗാളിലെ ബിജെപി ഘടകം പ്രതികരിച്ചു.

admin

Recent Posts

മലമൂത്ര വിസർജനത്തിന് ശേഷം മദ്രസ അദ്ധ്യാപകൻ കുട്ടികളെകൊണ്ട് തന്റെ സ്വകാര്യ ഭാഗങ്ങൾ ബലമായി കഴുകിക്കുന്നു !ഗുരുതര ആരോപണവുമായി വിദ്യാർത്ഥികൾ !

ഉത്തർപ്രദേശിലെ ബസ്തി ജില്ലയിലെ മദ്രസയിൽ പഠിക്കുന്ന പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെക്കൊണ്ട് മതപഠന സ്ഥാപനത്തിലെ മൗലവി തന്റെ സ്വകാര്യ ഭാഗങ്ങൾ കഴുകിച്ചതായി പരാതി.…

5 hours ago

ലോകകേരള സഭ പലസ്തീന് പിന്തുണ പ്രഖ്യാപിച്ച് പ്രമേയം പാസ്സാക്കി| പലസ്തീന്‍ കഫിയ പിണറായിക്ക്

ലോക കേരള സഭയെന്നാല്‍ മലയാളികളായ എല്ലാ പ്രവാസികളേയും ഉള്‍പ്പെടുന്നതാണെന്നാണ് സങ്കല്‍പ്പം. ഏറെ വിവാദങ്ങളും ധൂര്‍ത്തും ആരോപിക്കപ്പെടുന്ന ഈ കൂട്ടായ്മ ഇപ്പോള്‍…

6 hours ago

ഗ്വാളിയോർ വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെ എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിൽ പക്ഷി ഇടിച്ചു ! യാത്രക്കാർ സുരക്ഷിതർ

ദില്ലിയില്‍ നിന്ന് ബംഗളുരുവിലേക്കുള്ള എയര്‍ ഇന്ത്യാ എക്‌സപ്രസ് വിമാനത്തില്‍ പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് യാത്ര വൈകി. ഗ്വാളിയോര്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെയാണ്…

7 hours ago

കാഫിര്‍ പ്രയോഗം: അന്വേഷണത്തിനു പോലീസ് മടിക്കുന്നത് എന്തുകൊണ്ടാണ് ?

കാഫിര്‍ പ്രയോഗത്തില്‍ ആരെയെങ്കിലും അറസ്‌ററു ചെയ്യുന്നെങ്കില്‍ അതു സിപിഎമ്മുകാരെ ആയിരിക്കും എന്നതാണ് ഇപ്പോഴത്തെ നില. ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ വടകര മണ്ഡലത്തില്‍…

7 hours ago

ലോക കേരള സഭ പലസ്തീന്‍ പ്രമേയം പാസ്സാക്കി| പാലസ്തീന്‍ കൈമാറിയ കഫിയ പിണറായി ഏറ്റുവാങ്ങി |RP THOUGHTS|

പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ലോക കേരള സഭ പ്രമേയം പാസാക്കി. പലസ്തീനിലെ കൂ-ട്ട-ക്കു-രു-തി-യി-ല്‍ നിന്ന് ഇസ്രയേല്‍ പിന്മാറണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു.…

8 hours ago