Monday, April 29, 2024
spot_img

ഇന്ത്യൻ ക്രിക്കറ്റ് താരം ഷാർദുൽ ഠാക്കൂർ വിവാഹിതനാകുന്നു

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം ഷാര്‍ദുല്‍ താക്കൂര്‍ വിവാഹിതനാകുന്നു. ദീർഘനാളായി സുഹൃത്തായ മിതാലി പരൂൽക്കറാണ് വധു. ഇരുവരുടെയും വിവാഹ നിശ്ചയം ഇന്നു നടന്നു. വിവാഹം അടുത്ത വർഷമുണ്ടാകുമെന്നാണ് സൂചന. മുംബൈയില്‍ നടന്ന ലളിതമായ ചടങ്ങിലായിരുന്നു വിവാഹ നിശ്ചയം. നൂറിനു താഴെ അതിഥികളാണ് ചടങ്ങില്‍ പങ്കെടുത്തത്.

മുപ്പതുകാരനായ ഷാർദുൽ ഠാക്കൂർ, ഇന്ത്യയ്ക്കായി നാല് ടെസ്റ്റുകളും 15 ഏകദിനങ്ങളും 24 ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുള്ള താരമാണ്. ട്വന്റി20 ലോകകപ്പിനു പിന്നാലെ താരത്തിന് വിശ്രമം അനുവദിച്ചതിനാൽ ന്യൂസീലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഠാക്കൂർ കളിക്കുന്നില്ല.

Related Articles

Latest Articles