Saturday, December 13, 2025

മമത ബാനര്‍ജി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ ; ചിത്രങ്ങൾ പങ്ക് വച്ച് പ്രാർത്ഥനകളിൽ ഉൾപ്പെടുത്തണമെന്ന് തൃണമൂൽ; അപകടം എങ്ങനെ സംഭവിച്ചു എന്നതിൽ അവ്യക്തത

പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അദ്ധ്യക്ഷയുമായ മമത ബാനര്‍ജി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ. തൃണമൂല്‍ കോണ്‍ഗ്രസ് തങ്ങളുടെ ഔദ്യോഗിക എക്‌സ് ഹാന്‍ഡിലിലാണ് ഇക്കാര്യം അറിയിച്ചത്. മമതയ്ക്ക് ഗുരുതരമായി പരിക്കേറ്റുവെന്നും പ്രാര്‍ഥനകളില്‍ ഉള്‍പ്പെടുത്തണമെന്നുമുള്ള അടിക്കുറിപ്പോടെയാണ്‌ പാർട്ടി ചിത്രങ്ങൾ പുറത്ത് വിട്ടത്.

അതേസമയം എങ്ങനെയാണ് അപകടമുണ്ടായത് എന്നതിൽ വ്യക്തതയില്ല. കാറിൽ അമിത വേഗതയിൽ സഞ്ചരിക്കവേ പെട്ടെന്ന് ബ്രേക്ക് പിടിച്ചപ്പോൾ മമതയുടെ നെറ്റി കാറിന്റെ ഡാഷ് ബോർഡിൽ ഇടിക്കുകയായിരുന്നു എന്ന് ചില ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ വീട്ടില്‍വെച്ച് കാലുതെന്നിവീണ് ഫര്‍ണിച്ചറില്‍ തലയിടിച്ചാണ് അപകടം സംഭവിച്ചതെന്നും അഭ്യൂഹങ്ങൾ ഉണ്ട്. നിലവില്‍ കൊല്‍ക്കത്തയിലെ എസ്.എസ്.കെ.എം. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Related Articles

Latest Articles