Friday, May 3, 2024
spot_img

വീണ്ടും മനസ് നിറച്ച് മോദി !അന്താരാഷ്ട്ര തലത്തിൽ ഇന്ധന വില കുതിച്ചുയരുമ്പോഴും രാജ്യത്ത് ഇന്ധനവില കുറച്ച് കേന്ദ്രസർക്കാർ ; പെട്രോളിനും ഡീസലിനും കുറച്ചത് ലിറ്ററിന് രണ്ട് രൂപ വീതം; നാളെ രാവിലെ ആറു മുതൽ പ്രാബല്യത്തിൽ

വനിതാ ദിനത്തിൽ ഗാർഹിക പാചകവാതക സിലിണ്ടറിന് (14.2 കിലോ) 100 രൂപ കുറച്ചതിന് പിന്നാലെ രാജ്യത്ത് ഇന്ധനവില കുറച്ചു. പെട്രോളിനും ഡീസലിനും ലീറ്ററിന് രണ്ടു രൂപ വീതമാണ് കുറച്ചത്. പുതുക്കിയ വില നാളെ രാവിലെ ആറു മുതൽ പ്രാബല്യത്തിൽ വരും. ഇതിന് പിന്നാലെ രാജസ്ഥാൻ സര്‍ക്കാരും ഇന്ധനത്തിന്‍റെ മൂല്യവര്‍ധിത നികുതിയില്‍ രണ്ട് ശതമാനം കുറവ് വരുത്താൻ തീരുമാനിച്ചു. ബിജെപി ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളും ഇന്ധന നികുതിയില്‍ കുറവ് വരുത്തും എന്നാണ് സൂചന.

നേരത്തെ നികുതിയില്‍ ഇളവ് വരുത്തി പെട്രോളിനും ഡീസലിനും കേന്ദ്ര സര്‍ക്കാര്‍ വില കുറച്ചിരുന്നു. അതിന് അനുസരിച്ച് സംസ്ഥാനങ്ങളും നികുതിയില്‍ ഇളവ് നല്‍കി വില കുറക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു.നേരത്തെ കര്‍ണാടക ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഇന്ധന നികുതിയില്‍ ഇളവ് വരുത്തിയിരുന്നെങ്കിലും കേരളം കുറച്ചിരുന്നില്ല.ദില്ലിയില്‍ നിലവില്‍ ഒരു ലിറ്റര്‍ പെട്രോളിന് 96 രൂപയാണ് വില. രണ്ടു രൂപ കുറയുന്നതോടെ ഇത് 94 രൂപയാകും. അന്താരാഷ്ട്ര തലത്തിൽ ഇന്ധന വില കുതിച്ചുയരുമ്പോഴാണ് ഇന്ധന വില കുറച്ച് കേന്ദ്രസർക്കാർ ജനങ്ങൾക്ക് ആശ്വാസം പകർന്നത്.

Related Articles

Latest Articles