amit-shah-mamata-banarje
കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ രണ്ടു ദിവസത്തെ ബംഗാള്‍ സന്ദര്‍ശനം ആരംഭിച്ചു. ഇതിനിടെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട മുന്‍ മന്ത്രി സുവേന്ദു അധികാരയും സിപിഎം എംഎല്‍എ തപ്സി മൊണ്ഡലും ഉള്‍പ്പെടെ നേതാക്കളുടെ ഒരു നിരതന്നെയാണ് ബിജെപിയില്‍ ചേര്‍ന്നത്. ശനിയാഴ്ച പുലർച്ചെ ഒന്നരയ്ക്ക് കൊൽക്കത്തയിലെത്തിയ അമിത് ഷാ ഇന്ന് രാവിലെ രാമകൃഷ്ണാശ്രമം സന്ദർശിച്ചു. ശ്രീരാമകൃഷ്ണ പരമഹംസർ ശാരദാദേവി എന്നിവരുടെ ചിത്രങ്ങൾക്ക് മുന്നിൽ പ്രാർത്ഥിച്ച ശേഷം മെഗാ റാലിയ്ക്ക് ഷാ തുടക്കം കുറിച്ചു. അമിത് ഷായുടെ വരവിനെ നെഞ്ചിടിപ്പോടെയാണ് തൃണമൂൽ കോൺഗ്രസ് നോക്കിക്കാണുന്നത്. അതേ സമയം, അമിത് ഷായുടെ സന്ദർശനം പശ്ചിമ ബംഗാളിലെ രാഷ്ട്രീയ സമവാക്യങ്ങൾ മാറ്റി മറിക്കുമെന്ന് വിമതർ പ്രതീക്ഷിക്കുന്നു.
ബംഗാളിൽ മമതാ ബാനർജി ഒറ്റപ്പെടാൻ പോകുന്നുവെന്നും, ബംഗാൾ ദുർ ഭരണത്തിൽ നിന്ന് മോചിപ്പിക്കപ്പെടുമെന്നും അഞ്ച് വർഷം തന്നാൽ ബംഗാളിനെ സോനാ ബംഗാൾ ആക്കുമെന്നും അമിത് ഷാ വ്യക്തമാക്കി. ‘എന്തുകൊണ്ടാണ് ഇത്രയധികം ആളുകള്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിടുന്നത്? മമത ബാനര്‍ജിയുടെ അഴിമതി, സ്വജനപക്ഷപാതം എന്നിവയാണ് കാരണം. ദീദി, ഇത് ഒരു തുടക്കം മാത്രമാണ്. തിരഞ്ഞെടുപ്പ് വരുമ്ബോഴേക്കും നിങ്ങള്‍ ഒറ്റയ്ക്കാകും’, അമിത് ഷാ പറഞ്ഞു. മമതയുടെ ദുർ വാശി ബംഗാളിനെ ദരിദ്രമാക്കി. ജനങ്ങളുടെ ജീവിതം ദുരിത പൂർണമാക്കിയതിന് മമത ഉത്തരവാദിത്തം പറയേണ്ടിവരും. ഗുണ്ടായിസം കാട്ടി ജനാധിപത്യത്തെ നേരിടാമെന്ന് മമത കരുതേണ്ടെന്ന് അമിത് ഷാ പറഞ്ഞു. കൊന്നും കൊല്ലിച്ചും ബംഗാളിൽ ഭരണത്തിൽ തുടരാൻ മമതയ്ക്ക് ആകില്ല. മമതയ്ക്ക് ഭരിയ്ക്കാൻ അറിയില്ല, ഗുണ്ടായിസമേ അറിയൂ. മമതയിൽ നിന്ന് പരിവർത്തനത്തിനായ് ബംഗാൾ കാത്തിരിക്കുന്നുവെന്നും അമിത് ഷാ പറഞ്ഞു.
ജനങ്ങളെ മനസിലാക്കാൻ കഴിയാതെ പോയ മുഖ്യമന്ത്രി ആണ് മമതയെന്നും ഗുണ്ടകളെ വളർത്തുകയായിരുന്നു മമതയുടെ ഭരണമെന്നും അമിത് ഷാ തുറന്നടിച്ചു. ബി.ജെപിക്ക് 5 വർഷം തന്നാൽ ബംഗാളിനെ സോനാ ബംഗാൾ ആക്കുമെന്നും പതിറ്റാണ്ടുകൾ കോൺഗ്രസിനും, സിപിഐഎമ്മിനും തൃണമൂൽ കൊൺഗ്രസിനും കൊടുത്ത ജനങ്ങൾ, അഞ്ച് വർഷം ബിജെപിക്കും തരണമെന്ന് അമിത് പറഞ്ഞു.
കേന്ദ്ര സര്‍ക്കാരും മമത ബാനര്‍ജിയും തമ്മിലെ ഏറ്റുമുട്ടല്‍, തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേയ്ക്ക് നേതാക്കളുടെ കൂട്ടത്തോടെയുള്ള കൊഴിഞ്ഞുപോക്ക്. ബംഗാളില്‍ തിരഞ്ഞെടുപ്പ് യുദ്ധമുഖം തുറന്നു കഴിഞ്ഞു. ബിജെപിയില്‍ ചേരുമെന്ന് പ്രഖ്യാപിച്ച തപ്സി മൊഡല്‍ എംഎല്‍എയെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതായി സിപിഎം അറിയിച്ചു. തൃണമൂല്‍ നേതാക്കളായ ജിതേന്ദ്ര തിവാരിയെയും ശ്യാമപ്രസാദ് മുഖര്‍ജിയെയും ബിജെപിയിലെടുക്കുന്നതിനെതിരെ കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോയും മഹിളാ മോര്‍ച്ച നേതാവ് അഗ്നിമിത്ര പോളും രംഗത്തുവന്നിട്ടുണ്ട്. കര്‍ഷക നേതാക്കളുമായി അമിത് ഷാ കൂടിക്കാഴ്ച്ച നടത്തും. രണ്ടുദിവസമാണ് ഷാ ബംഗാളിൽ ചെലവഴിക്കുക. ഈ രണ്ട് ദിവസമാകും ബംഗാളിൽ വരാൻ പോകുന്ന തെരഞ്ഞെടുപ്പിന്റെ ഭാവി നിർണയിക്കുകയെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
കൊല്ലം : ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം. റിമാൻഡ് റിപ്പോർട്ടിലാണ്…
ദില്ലി : ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിലനിൽക്കുന്ന കടുത്ത നയതന്ത്ര-ക്രിക്കറ്റ് തർക്കങ്ങൾക്കിടയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്ക് തിരിച്ചടിയായി ഇന്ത്യൻ കായിക…
വാഷിംഗ്ടൺ : ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്‌സ്‌എഐ (xAI) കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ. വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടും,…
ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാൽ…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്ന് ഇന്ന് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ്…
കോഴിക്കോട്: സപര്യ സാംസ്കാരിക സമിതി സംഘടിപ്പിച്ച വിവേകാനന്ദ പുരസ്കാരം കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷന്റെ വേദവിദ്യ കലണ്ടറിന്. കോഴിക്കോട് അളകാപുരി…