Categories: Entertainment

“കടക്ക് പുറത്ത് “, കേരള മുഖ്യമന്ത്രിയായി മമ്മൂട്ടി; സിനിമയുടെ ചിത്രീകരണം ഉടന്‍

തിരുവനന്തപുരം- ഇടവേളകൾക്കു ശേഷം രാഷ്ട്രീയക്കാരന്റെ വേഷത്തിൽ മമ്മൂട്ടി വരുന്നു. സൂപ്പര്‍ഹിറ്റ് തിരക്കഥാകൃത്തുക്കളായ ബോബി- സഞ്ജയ് ടീം തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ കേരള മുഖ്യമന്ത്രിയായാകും മമ്മൂട്ടി എത്തുക. ചിറകൊടിഞ്ഞ കിനാക്കൾ എന്ന സിനിമയിലൂെട ശ്രദ്ധേയനായ സന്തോഷ് വിശ്വനാഥ് ആണ് സംവിധാനം.

തിരുവനന്തപുരമാണ് ചിത്രത്തിന്‍റെ പ്രധാനലൊക്കേഷൻ. ഇച്ചായിസ് പ്രൊഡക്‌ഷന്റെ ബാനറിലാണ് നിർമാണം. സിനിമയുടെ ചിത്രീകരണം ഈ മാസം ആരംഭിക്കും. വൺ എന്നാണ് സിനിമയുടെ പേരെന്ന് റിപ്പോർട്ട് ഉണ്ട്. ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. വിഷ്ണു ഉണ്ണികൃഷ്ണൻ, രഞ്ജി പണിക്കർ, ശ്രീനിവാസൻ എന്നിവരാകും ചിത്രത്തിലെ മറ്റുതാരങ്ങൾ.

അന്തരിച്ച ആന്ധ്രാ മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡിയുടെ കഥ പറഞ്ഞ തെലുങ്ക് ചിത്രം യാത്രയിൽ‍ മമ്മൂട്ടി മുഖ്യമന്ത്രിയായി അഭിനയിച്ചിരുന്നു. ഇതാദ്യമായാണ് ബോബി–സഞ്ജയും മമ്മൂട്ടിക്കും ഒന്നിക്കുന്നത്

B4 Admin

Share
Published by
B4 Admin

Recent Posts

ഉംറ തീര്‍ത്ഥാടകരുടെ സഹായത്തിനായി മക്കയില്‍ പുതിയ കണ്‍ട്രോള്‍ റൂം തുറന്ന് ഭാരതം. ഹെല്‍പ്ലൈന്‍ നമ്പറുകള്‍ പുറത്തുവിട്ടു

ദുബൈ: ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ട സാഹചര്യത്തില്‍, ഉംറ തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ പൗരന്മാരുടെ സഹായത്തിനായി…

5 minutes ago

രമ്യാ ഹരിദാസ് എം.എല്‍.എയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കൂട്ടരാജി. ഡ്രൈവറും പടിയിറങ്ങി

തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്‍.എയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കൂട്ടരാജി. പേഴ്‌സണല്‍ അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര്‍ കുഞ്ഞുമുഹമ്മദും രാജിക്കത്ത്…

22 minutes ago

വ്യോമസേനയ്ക്കും നാവികസേനയ്ക്കും ഇനി അത്യാധുനിക കരുത്ത്. 4,106 കോടിയുടെ വന്‍കിട പ്രതിരോധ കരാറുകളില്‍ ഒപ്പുവെച്ച് ഇന്ത്യ. സാറ്റലൈറ്റും വരുണാസ്ത്ര ടോര്‍പ്പിഡോയും സ്വന്തമാക്കും

ന്യൂഡല്‍ഹി:രാജ്യത്തിന്റെ സൈനിക-പ്രതിരോധ ശേഷി കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി 4,106 കോടി രൂപയുടെ രണ്ട് പ്രധാന കരാറുകളില്‍…

27 minutes ago

ദില്ലിയിലെ പ്രതിഷേധത്തിനിടെ വനിതാ പൊലീസിനോട് അനാദരവ് കാട്ടി?. രാഹുല്‍ ഗാന്ധിയും പ്രിയങ്കയും വനിതാ ഉദ്യോഗസ്ഥരെ തള്ളിമാറ്റുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ബിജെപി

ദില്ലി : പ്രതിഷേധത്തിനിടെ വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി അനാദരവോടെ പെരുമാറിയെന്ന ആരോപണവുമായി ബി.ജെ.പി.…

2 hours ago

സ്വന്തം മകളെ തടാകത്തിലേക്ക് വലിച്ചെറിഞ്ഞ് അമ്മ. സമയം പാഴാക്കാതെ തടാകത്തിലേക്ക് എടുത്ത് ചാടി കുട്ടിയെ രക്ഷിച്ച് യുവാക്കള്‍

ഹൈദരാബാദ്: ആറു വയസ്സുള്ള തന്റെ മകളെ ഹൈദരാബാദിലെ ഹുസൈന്‍ സാഗര്‍ തടാകത്തിലേക്ക് വലിച്ചെറിഞ്ഞ് ഒരു അമ്മ. ഓട്ടോറിക്ഷ ഡ്രൈവര്‍, സ്വകാര്യ…

2 hours ago

ശബരിമല-മാളികപ്പുറം മേല്‍ശാന്തി നറുക്കെടുപ്പ്. പന്തളം കൊട്ടാരത്തില്‍ നിന്നുള്ള കുരുന്നുകളെ നിശ്ചയിച്ചു, ദേവനന്ദനും അനശ്വരയും സന്നിധാനത്തേക്ക്

ശബരിമല - മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ മേല്‍ശാന്തിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പിനായി പന്തളം കൊട്ടാരത്തില്‍ നിന്ന് കുട്ടികളെ ചുമതലപ്പെടുത്തി. ദേവനന്ദന്‍ അര്‍ജുന്‍,…

8 hours ago