തിരുവനന്തപുരം- ഇടവേളകൾക്കു ശേഷം രാഷ്ട്രീയക്കാരന്റെ വേഷത്തിൽ മമ്മൂട്ടി വരുന്നു. സൂപ്പര്‍ഹിറ്റ് തിരക്കഥാകൃത്തുക്കളായ ബോബി- സഞ്ജയ് ടീം തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ കേരള മുഖ്യമന്ത്രിയായാകും മമ്മൂട്ടി എത്തുക. ചിറകൊടിഞ്ഞ കിനാക്കൾ എന്ന സിനിമയിലൂെട ശ്രദ്ധേയനായ സന്തോഷ് വിശ്വനാഥ് ആണ് സംവിധാനം.
തിരുവനന്തപുരമാണ് ചിത്രത്തിന്‍റെ പ്രധാനലൊക്കേഷൻ. ഇച്ചായിസ് പ്രൊഡക്‌ഷന്റെ ബാനറിലാണ് നിർമാണം. സിനിമയുടെ ചിത്രീകരണം ഈ മാസം ആരംഭിക്കും. വൺ എന്നാണ് സിനിമയുടെ പേരെന്ന് റിപ്പോർട്ട് ഉണ്ട്. ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. വിഷ്ണു ഉണ്ണികൃഷ്ണൻ, രഞ്ജി പണിക്കർ, ശ്രീനിവാസൻ എന്നിവരാകും ചിത്രത്തിലെ മറ്റുതാരങ്ങൾ.
അന്തരിച്ച ആന്ധ്രാ മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡിയുടെ കഥ പറഞ്ഞ തെലുങ്ക് ചിത്രം യാത്രയിൽ മമ്മൂട്ടി മുഖ്യമന്ത്രിയായി അഭിനയിച്ചിരുന്നു. ഇതാദ്യമായാണ് ബോബി–സഞ്ജയും മമ്മൂട്ടിക്കും ഒന്നിക്കുന്നത്

