Thursday, October 1, 2026

സ്റ്റൈലില്‍ മമ്മൂട്ടിയെ വെല്ലാന്‍ ആരുമില്ല ; മുടിയും താടിയും കളഞ്ഞ് ചുള്ളന്‍ ലുക്കില്‍


മുടിയും താടിയും വളര്‍ത്തിയ ലുക്കിലായിരുന്നു കുറച്ചുകാലമായി മമ്മൂട്ടി. കോവിഡ് ലോക്ക്ഡൗണായത് കൊണ്ടാണെന്നാണ് പലരും ധരിച്ചിരുന്നത്. എന്നാല്‍ അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരുന്ന ഭീഷ്മ പര്‍വ്വം എന്ന ചിത്രത്തിനായിരുന്നു ഈ ലുക്ക് താരം കൊണ്ടുനടന്നത്. അദ്ദേഹത്തിന്റെ ജന്മദിനാഘോഷ ചടങ്ങില്‍ പോലും ഈ ലുക്കായിരുന്നു പ്രേക്ഷക ശ്രദ്ധ നേടിയത്.

എന്നാല്‍ താരം മുടിയും താടിയുമൊക്കെ കളഞ്ഞ് നല്ല അടിപൊളി സ്റ്റൈല്‍ ലുക്കിലുള്ള ഫോട്ടോയാണ് പുതിയതായി പങ്കുവെച്ചിരിക്കുന്നത്. മെഗാസ്റ്റാര്‍ തന്റെ പുതിയ ചിത്രമായ ‘പുഴു’വിന്റെ ചിത്രീകരണത്തിനായാണ് സ്റ്റൈല്‍ മാറ്റിപ്പിടിച്ചതെന്നാണ് സംസാരം.മമ്മൂട്ടിയും പാര്‍വതി തിരുവോത്തും ഒന്നിക്കുന്ന ആദ്യ ചിത്രമെന്ന പ്രത്യേകതയും പുഴുവിനുണ്ട്. ഈ ചിത്രത്തിനായി കിടിലന്‍ മേക്കോവറിലാണ് താരം . ചിത്രങ്ങള്‍ കാണാം.

Related Articles

Latest Articles