siddharth-siva-
കഴിഞ്ഞ ദിവസമായിരുന്നു സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചത്. ഇത്തവണ മികച്ച സംവിധായകനുള്ള പുരസ്ക്കാരം ലഭിച്ചത് സിദ്ധാർത്ഥ് ശിവയ്ക്കായിരുന്നു. ‘എന്നിവർ’ എന്ന ചിത്രത്തിനാണ് സിദ്ധാര്‍ഥ് ശിവയ്ക്ക് അവാര്‍ഡ് ലഭിച്ചത്. കൂടാതെ ചിത്രത്തിലെ പ്രകടനത്തിന് സുധീഷിന് മികച്ച സഹനടനുള്ള പുരസ്കാരവും ലഭിച്ചിരുന്നു. ‘എന്നിവരു’ടെ തിരക്കഥ എഴുതിയിരിക്കുന്നതും സിദ്ധാര്‍ഥ് ശിവയാണ്. എന്നാൽ ‘എന്നിവര്‍’ ഇതുവരെ റിലീസായിട്ടില്ല.
ഇപ്പോഴിതാ രണ്ട് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയതിന് പിന്നാലെ എന്നിവർ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. മെഗാസ്റ്റാർ മമ്മൂട്ടിയാണ് പോസ്റ്റർ പങ്കുവച്ചത്. മാത്രമല്ല ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള പുരസ്കാരം നേടിയ സിദ്ധാർത്ഥ് ശിവയെ പ്രശംസിച്ചുകൊണ്ടാണ് മമ്മൂട്ടിയുടെ പോസ്റ്റ്.
പുതിയ ചിത്രം എന്നിവരുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്യാൻ സന്തോഷമുണ്ട്. മികച്ച സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ സിദ്ധാർത്ഥ് ശിവയ്ക്ക് ആശംസകൾ- എന്നാണ് മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചത്. ചിത്രത്തിലെ കഥാപാത്രങ്ങളുടെ ചിത്രങ്ങൾക്കൊപ്പമാണ് പോസ്റ്റർ.
ജീവിതത്തിലെ നിര്‍ണായമായ ഒരു പരീക്ഷണ ഘട്ടത്തെ നേരിടേണ്ടി വരുന്ന ഒരു സംഘം യുവാക്കളുടെ വിഹ്വലതകളെ ശില്‍പഭദ്രതയോടെ അയത്‍ന ലളിതമായി ആവിഷ്‍കരിച്ച സംവിധാന മികവിനാണ് സിദ്ധാർത്ഥ് ശിവയ്ക്ക് അവാര്‍ഡ് എന്നാണ് ജൂറി പറയുന്നത്. “എന്നിവര്‍” എന്ന തന്റെ ചിത്രത്തിലൂടെ മനുഷ്യന്റെ പെരുമാറ്റത്തിലെ സങ്കീര്‍ണതകളെയും അവയുടെ രീതിയെയും കുറിച്ചാണ് സിദ്ധാര്‍ഥ് ശിവ പറയുന്നത്. വ്യക്തിപരമായ ശത്രുത രാഷ്‍ട്രീയ വൈരമായി മാറുന്ന സംഭവത്തോടെയാണ് തുടക്കം. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്ക് ഒളിവില്‍ താമസിക്കേണ്ടിവരുന്നു.
ആഗോള രാഷ്ട്രീയത്തിന്റെ ചതുരംഗപ്പലകയിൽ പാകിസ്ഥാൻ ഇന്ന് സങ്കീർണ്ണമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പലസ്തീനോടും ഹമാസ് പോലെയുള്ള ഭീകരസംഘടനകളോടുമുള്ള ഐക്യദാർഢ്യം പാകിസ്ഥാന്റെ…
‘പോറ്റിയെ കേറ്റിയേ’ പാരഡി പാട്ടിൽ പോലീസ് കേസെടുത്തു. തിരുവനന്തപുരം സൈബര്‍ പോലീസിന്റേതാണ് നടപടി. ബിഎന്‍എസ് 299, 353 1 സി…
കൊച്ചി: മസാല ബോണ്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും കിഫ്ബിക്കും നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിലെ തുടർ നടപടികൾ സ്റ്റേ ചെയ്ത ഹൈക്കോടതി…
അതിർത്തി സംഘർഷത്തെ തുടർന്ന് ചെക്പോസ്റ്റുകൾ അടച്ച പാകിസ്ഥാന് ഇന്ത്യൻ മാതൃകയിൽ തിരിച്ചടി നൽകാൻ അഫ്‌ഗാനിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി സിന്ധു…
തിരുവനന്തപുരം : ഭാരതാംബയുടെ ചിത്രം വച്ച പരിപാടി റദ്ദാക്കി വിവാദം സൃഷ്ടിച്ച കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍കുമാറിനെ മാറ്റി. ഡെപ്യൂട്ടേഷന്‍…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷങ്ങൾക്കിടെ 15 പേരുടെ മരണത്തിനിടയാക്കിയ ജിഹാദിയാക്രമണത്തിലെ മുഖ്യപ്രതി നവീദ് അക്രം (24)…