Thursday, December 18, 2025

ബെര്‍ത്ത്‌ഡേ വലിയ രീതിയില്‍ ആഘോഷിക്കുന്നതിനോട് താല്‍പ്പര്യമില്ല: മമ്മൂട്ടി

എഴുപതാം പിറന്നാള്‍ ആഘോഷിക്കുന്ന മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് ഏവരും വളരെ സ്‌നേഹപൂര്‍വ്വമാണ് ആശംസകള്‍ അറിയിച്ചത്. സോഷ്യല്‍മീഡിയയിലൂടെയും തങ്ങളുടെ കലാചാതുരി ഉപയോഗപ്പെടുത്തിയുമൊക്കെ സിനിമാ ലോകത്തുള്ളവരും അല്ലാത്തവരും താരത്തിന് ആശംസകളര്‍പ്പിച്ചു. എന്നാല്‍ തനിക്ക് സ്വന്തം ബര്‍ത്ത്‌ഡേ വലിയ രീതിയില്‍ ആഘോഷിക്കുന്നതില്‍ വിമുഖതയാണെന്ന് മമ്മൂട്ടി പറയുന്നു. ആശംസകള്‍ക്ക് നന്ദി അറിയിച്ചുകൊണ്ട് ഫേസ്ബുക്ക് പേജിലൂടെയാണ് താരം ഇക്കാര്യം പറഞ്ഞത്.

എന്റെ പിറന്നാള്‍ വലിയ രീതിയില്‍ ആഘോഷിക്കുന്നതിനോട് തനിക്ക് പൊതുവേ വിമുഖതയാണ്. എന്നാല്‍ എനിക്ക് അറിയാവുന്നവരും എന്നെ വ്യക്തിപരമായി അറിയാത്തവരും എന്നെ സ്വന്തം കുടുംബത്തെ പോലെ കരുതുന്ന ഈ ദിവസം ഏറെ പ്രത്യേകതയുള്ളതായി തോന്നുന്നു. ഈ നിമിഷം ഞാന്‍ ശരിക്കും അനുഗ്രഹിക്കപ്പെട്ടവനായി തോന്നുന്നു.

https://www.facebook.com/Mammootty/posts/403123437844330

എനിക്ക് കഴിയുന്നിടത്തോളം കാലം എല്ലാവരെയും രസിപ്പിക്കുന്നത് തുടരണമെന്നാണ് തന്റെ ആഗ്രഹമെന്നും താരം പറഞ്ഞു. മുഖ്യമന്ത്രി അടക്കമുള്ള രാഷ്ട്രീയ പ്രമുഖര്‍,അമിതാഭ് ബച്ചനെ പോലുള്ള താരങ്ങളും സിനിമമേഖലയിലെ ടെക്‌നിക്കല്‍ വിഭാഗം ഉള്‍പ്പെടുന്നവരും തന്റെ മുഴുവന്‍ പ്രേക്ഷകരും ആശംസകളറിയിച്ചതായും അതില്‍ നന്ദിയുണ്ടെന്നും മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു.

Related Articles

Latest Articles