Sunday, May 19, 2024
spot_img

കൊവിഷീൽഡ് വാക്സിന്റെ ഇടവേള കുറച്ച ഹൈക്കോടതി വിധിക്കെതിരെ കേന്ദ്ര സർക്കാർ അപ്പീൽ നൽകും

കൊച്ചി: കൊവിഷീൽഡ് വാക്സീൻ്റെ രണ്ട് ഡോസുകൾക്കിടയിലെ ഇടവേള 84 ദിവസത്തിൽ നിന്നും 28 ആക്കി കുറച്ച കേരള ഹൈക്കോടതിയുടെ വിധിക്കെതിരെ കേന്ദ്രസർക്കാർ അപ്പീൽ സമർപ്പിക്കും. പെയ്ഡ് വാക്സീൻ സ്വീകരിക്കുന്നവർക്ക് 28 ദിവസത്തിന് ബുക്കിംഗ് സൗകര്യം കിട്ടുന്ന തരത്തിൽ കോവിൻ പോർട്ടലിൽ മാറ്റം വരുത്തണമെന്ന് കേരള ഹൈക്കോടതിയുടെ സിംഗിൾബെഞ്ച് ഉത്തരവിട്ടിരുന്നു

കേരള ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകാനാണ് കേന്ദ്രസർക്കാരിൻ്റെ നീക്കം. കേന്ദ്ര ആരോഗ്യ മന്ത്രാലയം സെക്രട്ടറിയടക്കമുള്ളവരുമായി അസി. സോളിസിറ്റർ ജനറൽ ചർച്ച നടത്തിയാണ് ഈ തീരുമാനമെടുത്തത്. കൊവീഷിൽഡിൻ്റെ രണ്ട് ഡോസുകൾക്കിടയിൽ ഇടവേള 84 ദിവസമാക്കി നിശ്ചയിച്ചത് സർക്കാരിൻ്റെ നയപരമായ തീരുമാനമാണെന്നാണ് കേന്ദ്രസർക്കാർ വാദം.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles